ജെറമി കോര്‍ബിന്റെ നയങ്ങള്‍ ഓരോ കുടുംബത്തിനും 2400 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തല്‍

ജെറമി കോര്ബിന് 2020ല് പ്രധാനമന്ത്രി പദത്തിലെത്തിയാല് അദ്ദേഹത്തിന്റെ നയങ്ങള് ഓരോ ബ്രിട്ടീഷ് കുടുംബത്തിനും വര്ഷം തോറും 2400 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്ന് കണ്സര്വേറ്റീവുകള് വിലയിരുത്തുന്നു. കോര്ബിന് വാഗ്ദാനം ചെയ്തിട്ടുളള നികുതി ചെലവ് കണക്കുകള് താരതമ്യം ചെയ്താണ് ടോറികളുടെ ഈ മുന്നറിയിപ്പ്. ലേബര് ഡെപ്യൂട്ടി സ്ഥാനത്തേക്ക് മത്സരിക്കുന്ന് നാല് സ്ഥാനാര്ത്ഥികളും കൂടുതല് ക്ഷേമപദ്ധതികളും കൂടുതല് വായ്പവാങ്ങലുകളും കൂടുതല് നികുതിയുമാണ് വാഗ്ദാനം ചെയ്യുന്നത്. ആന്ഡി ബേണ്ഹാമിന്റെ പദ്ധതികള് 1409 പൗണ്ടിന്റെ ബാധ്യതയാകും സൃഷ്ടിക്കുക. അധിക നികുതിയിലൂടെയാണ് അദ്ദേഹം ഈ ബാധ്യത സൃഷ്ടിക്കുക. യിവെറ്റ് കൂപ്പറിന്റെ നയങ്ങള് 1385 പൗണ്ടിന്റെ ബാധ്യതയുണ്ടാക്കും. ലിസ്കെന്ഡലാകട്ടെ 1023പൗണ്ടും.
 | 

ജെറമി കോര്‍ബിന്റെ നയങ്ങള്‍ ഓരോ കുടുംബത്തിനും 2400 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തല്‍

ലണ്ടന്‍: ജെറമി കോര്‍ബിന്‍ 2020ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ ഓരോ ബ്രിട്ടീഷ് കുടുംബത്തിനും വര്‍ഷം തോറും 2400 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ വിലയിരുത്തുന്നു. കോര്‍ബിന്‍ വാഗ്ദാനം ചെയ്തിട്ടുളള നികുതി ചെലവ് കണക്കുകള്‍ താരതമ്യം ചെയ്താണ് ടോറികളുടെ ഈ മുന്നറിയിപ്പ്. ലേബര്‍ ഡെപ്യൂട്ടി സ്ഥാനത്തേക്ക് മത്സരിക്കുന്ന് നാല് സ്ഥാനാര്‍ത്ഥികളും കൂടുതല്‍ ക്ഷേമപദ്ധതികളും കൂടുതല്‍ വായ്പവാങ്ങലുകളും കൂടുതല്‍ നികുതിയുമാണ് വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡി ബേണ്‍ഹാമിന്റെ പദ്ധതികള്‍ 1409 പൗണ്ടിന്റെ ബാധ്യതയാകും സൃഷ്ടിക്കുക. അധിക നികുതിയിലൂടെയാണ് അദ്ദേഹം ഈ ബാധ്യത സൃഷ്ടിക്കുക. യിവെറ്റ് കൂപ്പറിന്റെ നയങ്ങള്‍ 1385 പൗണ്ടിന്റെ ബാധ്യതയുണ്ടാക്കും. ലിസ്‌കെന്‍ഡലാകട്ടെ 1023പൗണ്ടും.

ആര് ലേബര്‍ പാര്‍ട്ടിയുടെ നേതൃ പദവിയിലെത്തിയാലും അവര്‍ രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ധനച്ചെലവിനെക്കുറിച്ച് ഓരോരുത്തരെയും ബോധ്യപ്പെടുത്തുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലക്ഷ്യം. പണച്ചെലവില്ലാതെ ഇവര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ ആരുടെതില്‍ കുടുങ്ങണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും ഇവര്‍ ജനങ്ങളോട് പറയുന്നു. ലേബര്‍ പാര്‍ട്ടി നിങ്ങള്‍ക്കുണ്ടാക്കിയ അധികബാധ്യതകള്‍ വീട്ടാന്‍ അശ്രാന്തം ശ്രമിക്കുന്ന ബ്രിട്ടീഷ് ജനതയ്ക്ക് മേല്‍ അമിത ഭാരം കയറ്റാനാണ് പുതിയ നേതൃത്വത്തിന്റെ ശ്രമമെന്നും ഇവര്‍ ആരോപിക്കുന്നു.

കോര്‍ബിന്റെ വാഗ്ദാനങ്ങളില്‍ നിന്ന് അദ്ദേഹം 31.2 ബില്യന്‍ പൗണ്ടാകും അധികമായി ചെലവിടുകയെന്ന് ടോറികള്‍ ചൂണ്ടിക്കാട്ടുന്നു. 20.1 ബില്യന്‍ പൗണ്ടിന്റെ വെട്ടിച്ചുരുക്കലുകളും ഇദ്ദേഹം നടത്തും. കൂടാതെ നികുതിയിനത്തില്‍ 9.2 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധനയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ആദായനികുതി പരിധി ഉയര്‍ത്തില്ലെന്ന പ്രഖ്യാപനമുളളതിനാല്‍ വാറ്റ് പോലുളള പരോക്ഷ നികുതികളിലൂടെയാകും ഇത് ഈടാക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.