ലിവര്‍പൂളിന്റെ സിന്‍ഡ്രല സില്ല ബ്ലാക്കിന്റെ മരണത്തില്‍ അനുശോചന പ്രവാഹം

മാര്ബല: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത പോപ്പ് ഗായിക സില്ല ബ്ലാക്കിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. 72കാരിയായ സില്ല സ്പെയിനിലെ മാര്ബലയ്ക്കടുത്തുളള എസ്റ്റിപോണയിലെ വസതിയിലാണ് അന്തരിച്ചത്. അതേസമയം സില്ലയുടെ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക മരണമാകാമെന്നാണ് വിലയിരുത്തുന്നത്. സന്ധി വാതവും കേള്വിക്കുറവും സില്ലയെ അലട്ടിയിരുന്നു. 1960കളിലാണ് സില്ല സംഗീതരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ടെലിവിഷന് താരമായും സില്ല വളര്ന്നു. സുഹൃത്തുക്കളും സഹപ്രവര്ത്തകരും രാഷ്ട്രീയ്ക്കാരും സില്ലയുടെ വിയോഗത്തില് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇപ്പോള് ലോസ് ഏഞ്ചല്സിലുളള പോള് മക്കാര്ട്ടിനി സില്ലയുടെ വേര്പാട്
 | 

ലിവര്‍പൂളിന്റെ സിന്‍ഡ്രല സില്ല ബ്ലാക്കിന്റെ മരണത്തില്‍ അനുശോചന പ്രവാഹം

മാര്‍ബല: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത പോപ്പ് ഗായിക സില്ല ബ്ലാക്കിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. 72കാരിയായ സില്ല സ്‌പെയിനിലെ മാര്‍ബലയ്ക്കടുത്തുളള എസ്റ്റിപോണയിലെ വസതിയിലാണ് അന്തരിച്ചത്. അതേസമയം സില്ലയുടെ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക മരണമാകാമെന്നാണ് വിലയിരുത്തുന്നത്. സന്ധി വാതവും കേള്‍വിക്കുറവും സില്ലയെ അലട്ടിയിരുന്നു.

1960കളിലാണ് സില്ല സംഗീതരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ടെലിവിഷന്‍ താരമായും സില്ല വളര്‍ന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ്ക്കാരും സില്ലയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലുളള പോള്‍ മക്കാര്‍ട്ടിനി സില്ലയുടെ വേര്‍പാട് താങ്ങാനാകുന്നില്ലെന്നാണ് പ്രതികരിച്ചത്. ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അവരുടെതെന്നും അദ്ദേഹം ഓര്‍ക്കുന്നു. ചുറ്റുപാടിലേക്ക് സന്തോഷം പകരാനുളള അസാമാന്യപാടവം ഉണ്ടായിരുന്നു അവര്‍ക്ക്. ആ സ്വരമാധുരിയ്ക്കും പുഞ്ചിരിയ്ക്കും ഏറെ പ്രത്യേകത ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അവളെ അറിയാനും സ്‌നേഹിക്കാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി തന്നെ അദ്ദേഹം കരുതുന്നു.

സില്ലയുടെ വേര്‍പാടിലൂടെ തനിയ്ക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടമായതായി മറ്റൊരു സുഹൃത്തും താരവുമായ റിങ്കോ സ്റ്റാര്‍ ട്വീറ്റ് ചെയ്യുന്നു. സില്ലയ്ക്കും കുടുംബത്തിനും ആത്മശാന്തി നേരുന്നതായി ഷെറിഡന്‍ സ്മിത്ത് അറിയിച്ചു. അവര്‍ ഏറെ പ്രത്യേകതകളുളള സ്ത്രീയാണെന്നാണ് അവരുടെ അഭിപ്രായം. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കരുതുന്നു.

ഈ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് പ്രശസ്ത ഹാസ്യ താരം പോള്‍ ഒ’ഗ്രേഡി പറഞ്ഞു. ഇരുപത് വര്‍ഷമായി സില്ല തന്റെ സുഹൃത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അവര്‍ തനിയ്‌ക്കൊരു സഹോദരി ആയിരുന്നു. ഈ വര്‍ഷം ആദ്യം തങ്ങള്‍ ഒരാഴ്ചയോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. എന്റെ ജന്മദിനത്തിലും അവരെ കണ്ടിരുന്നതാണ്.

ദശകങ്ങളായി സൗഹൃദത്തിലായിരുന്ന ജിമ്മി ടാര്‍ബക്കിനും ഇതേ അഭിപ്രായമാണ് പങ്ക് വയ്ക്കാനുളളത്. അവര്‍ യഥാര്‍ത്ഥത്തില്‍ ലിവര്‍ പൂളിന്റെ സിന്‍ഡ്രല ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ലോകതാരം എന്ന് വിളിക്കാവുന്ന നിലയിലേക്ക് ഉയര്‍ന്ന താരമായിരുന്നു അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ പോലെ എല്ലാവരും അവളെ സ്‌നേഹിച്ചു. അവള്‍ തിരിച്ചും.

അമേരിക്കന്‍ ഗായകനും അഭിനേതാവുമായ ഡിയോന്‍ വാര്‍വിക്ക്, ഗായകന്‍ ഹോളി ജോണ്‍സണ്‍, ടെലിവിഷന്‍ താരം ഫിലിപ്പ് സ്‌കോഫീല്‍ഡ്, ഗാബ്ബി ലോഗന്‍ തുടങ്ങിയ പ്രമുഖരും അവരെ അനുസ്മരിച്ചു. വലിയ കഴിവുളള നടിയായിരുന്നു സില്ല എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ അഭിപ്രായം. ബ്രിട്ടണിലെ പൊതു ജീവിതത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയ വ്യക്തി കൂടിയാണവര്‍ എന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ക്കുന്നു.