ഹരിത ബെല്‍റ്റിലെ നിര്‍മാണങ്ങളെ ബ്രിട്ടനിലെ മൂന്നില്‍ രണ്ട് ജനങ്ങളും എതിര്‍ക്കുന്നു

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഹരിതമേഖലയിലെ നിര്മാണങ്ങളെ ശക്തിയുക്തം എതിര്ക്കുന്നതായി റിപ്പോര്ട്ട്. സര്ക്കാര് സംഘടിപ്പിച്ച ഒരു സര്വേയിലാണ് ജനങ്ങള് ഹരിതമേഖലയ്ക്ക് വേണ്ടി ശക്തമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. അറുപത് വര്ഷം മുമ്പുളള നയങ്ങളില് പൊളിച്ചെഴുത്ത് നടത്തുന്നതിനായി സംഘടിപ്പിച്ച സര്വേയിലാണ് ജനങ്ങള് തങ്ങളുടെ അഭിപ്രായം തുറന്നടിച്ചത്. നിലവിലുളള ഹരിത മേഖല അങ്ങനെ തന്നെ തുടരണമെന്നും ജനങ്ങള് അഭിപ്രായപ്പെടുന്നു. അതേസമയം 17 ശതമാനത്തിന് വിരുദ്ധാഭിപ്രായമാണുളളത്.
 | 

ഹരിത ബെല്‍റ്റിലെ നിര്‍മാണങ്ങളെ ബ്രിട്ടനിലെ മൂന്നില്‍ രണ്ട് ജനങ്ങളും എതിര്‍ക്കുന്നു

ലണ്ടന്‍: രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഹരിതമേഖലയിലെ നിര്‍മാണങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു സര്‍വേയിലാണ് ജനങ്ങള്‍ ഹരിതമേഖലയ്ക്ക് വേണ്ടി ശക്തമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. അറുപത് വര്‍ഷം മുമ്പുളള നയങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തുന്നതിനായി സംഘടിപ്പിച്ച സര്‍വേയിലാണ് ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം തുറന്നടിച്ചത്. നിലവിലുളള ഹരിത മേഖല അങ്ങനെ തന്നെ തുടരണമെന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. അതേസമയം 17 ശതമാനത്തിന് വിരുദ്ധാഭിപ്രായമാണുളളത്.

ഹരിതമേഖലയെ സംരക്ഷിക്കണം എന്ന ഉറച്ച നിലപാട് തന്നെയാണ് സര്‍ക്കാരിന്റേതും. എന്നാല്‍ ജൂലൈയോടെ 2,26,000 പുതിയ വീടുകള്‍ ഈ മേഖലയില്‍ നിര്‍മിച്ചതായി സിപിആര്‍ഇ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ഈ മേഖലയില്‍ 81,000 പുതിയ വീടുകള്‍ നിര്‍മിക്കപ്പെട്ടു. കൂടാതെ പുതിയ വീടുകള്‍ നിര്‍മിക്കാനുളള അനുമതി നല്‍കുന്നതിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹരിതമേഖലയുടെ പരിധി കുറയ്ക്കണമെന്നും ഒരു നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. വികസനത്തെ തകിടം മറിയ്ക്കുന്നതാണ് ഇപ്പോഴത്തെ ഹരിതമേഖലയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഹരിതമേഖലയെ പൊതുജനങ്ങള്‍ ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്ന് സിപിആര്‍ഇ ചീഫ് ഷോണ്‍ സ്‌പെയേഴ്‌സ് പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ അറുപത് കൊല്ലത്തിന് മുമ്പത്തേക്കാള്‍ വലിയ ഭീഷണിയാണ് ഇപ്പോഴുള്ളത്. രണ്ട് ലക്ഷത്തോളം പുതിയ വീടുകളാണ് ഈ മേഖലയില്‍ പണിയാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഭവനദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഇതിന് മുതിരുന്നതും. പ്രകൃതിയ്ക്കും വന്യജീവികള്‍ക്കും ജീവിത നിലവാരത്തിനും ഹരിതമേഖല അത്യന്താപേക്ഷിതം തന്നെയാണ്. അതോടൊപ്പം ആവശ്യത്തിന് വീടുകളും വേണം. എന്നാല്‍ അവയുടെ നിര്‍മാണം നിലനില്‍പ്പ് അപകടത്തിലാക്കിയായിരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.