അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇറാന്‍

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മില് ഒരു ദശകം നീണ്ട തര്ക്കങ്ങള് പരിഹരിച്ചെന്ന് ഇറാനിയന് വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സരിഫ്. ഇക്കാര്യത്തില് ഇരു രാജ്യങ്ങള്ക്കും ഇടയില് നിലനിന്നിരുന്ന തെറ്റിദ്ധാരണ പരിഹരിക്കപ്പെടുമെന്ന് സരീഫ് പ്രത്യാശ പ്രകടിപ്പിച്ചു.
 | 
അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇറാന്‍

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മില്‍ ഒരു ദശകം നീണ്ട തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സരിഫ്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണ പരിഹരിക്കപ്പെടുമെന്ന് സരീഫ് പ്രത്യാശ പ്രകടിപ്പിച്ചു.

എല്ലാത്തരത്തിലും ആണവ വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. ആണവവിഷയം പരിഹരിച്ചാല്‍ തന്നെ ഇറാനും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കുമിടയില്‍ നില നില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ പരിഹരിക്കാനുള്ള ആദ്യ തടസ്സം നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനും അഞ്ചു ശക്തികളും ജര്‍മ്മനിയും തമ്മില്‍ കഴിഞ്ഞ നവംബറില്‍ ഇടക്കാല കരാറില്‍ ഒപ്പുവെച്ചിരുന്നു. ആറ് മാസത്തേക്ക് ആണവ പരിപാടികള്‍ വികസിപ്പിക്കില്ലെന്ന് കരാറില്‍ ഇറാന്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. കരാര്‍ ജനുവരി 20 മുതല്‍ നിലവില്‍ വരികയും ചെയ്തു. അവസാന ആണവകരാര്‍ സംബന്ധിച്ച കാര്യത്തില്‍ ആറ് ശക്തികളും ഇറാനും ചര്‍ച്ചകള്‍ നടത്തിവരികയാണ്.