ലോകകേരളസഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായില്‍ തുടക്കം

ലോകകേരളസഭ പശ്ചിമേഷ്യന് മേഖലാ സമ്മേളനത്തിന് ദുബായില് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില് വിവിധ മേഖലകളില് നിന്ന് 450 പ്രതിനിധികള് പങ്കെടുക്കും. രാത്രി ഏഴുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുന് മന്ത്രിമാരായ പി.ജെ ജോസഫ്, കെ.സി ജോസഫ് എന്നിവരും പങ്കെടുക്കുന്നുണ്ട്. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിര്ണായക തീരുമാനങ്ങള് സമ്മേളനത്തിന്റെ ഭാഗമായി കൈക്കൊള്ളുമെന്നാണ് റിപ്പോര്ട്ടുകള്.
 | 
ലോകകേരളസഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായില്‍ തുടക്കം

ദുബായ്: ലോകകേരളസഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് 450 പ്രതിനിധികള്‍ പങ്കെടുക്കും. രാത്രി ഏഴുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുന്‍ മന്ത്രിമാരായ പി.ജെ ജോസഫ്, കെ.സി ജോസഫ് എന്നിവരും പങ്കെടുക്കുന്നുണ്ട്. പ്രവാസി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാസികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിനും കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ക്കും എന്തൊക്കെ ചെയ്യാനാവുമെന്ന അന്വേഷണമാണ് ദുബായ് സമ്മേളനം ലക്ഷ്യം വെക്കുന്നതെന്ന് നേരത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ സാധ്യമായ ഇടപെടല്‍ നടത്തുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. പ്രവാസി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.