കാറിന്റെ പിൻസീറ്റിലിരിക്കുന്ന കുഞ്ഞുങ്ങളെ നിരീക്ഷിക്കാൻ ക്യാമറാ സംവിധാനം…!!

ചില കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് കാറിന്റെ പുറകിലിരിക്കണമെന്ന് വാശിപിടിക്കാറുണ്ട്. അവിടെ വെറുതെയിരിക്കുക മാത്രമല്ല അവരുടെ ഉദ്ദേശ്യം. സീറ്റിൽ കയറി നിന്ന് പുറംകാഴ്ചകൾ കാണുകയാണ് മിക്ക കുട്ടികളും ചെയ്യുന്നത്. അവരിൽ ചിലർ ഈ സമയം പല വികൃതികളും ഒപ്പിക്കാറുണ്ട്. കാറിന്റെ ഗ്ലാസ് നീക്കി കാറിനുള്ളിലെ സാധനങ്ങൾ പുറത്തേക്കെറിഞ്ഞ് രസം കണ്ടെത്താറുണ്ട് ചില വമ്പന്മാർ. മറ്റു ചില കുസൃതികളാകട്ടെ ചില്ലിനുളളിലൂടെ പുറത്തേക്ക് ഇറങ്ങിപ്പോകാൻ വരെ ശ്രമിച്ചുകളയും. അതിനാൽ ഇത്തരക്കാരെ പുറകിലിരുത്തിയാൽ മുൻ സീറ്റിലിരുന്ന് കാറോടിക്കുന്ന രക്ഷിതാക്കൾക്കും ഡ്രൈവർമാർക്കും തീരെ മനസ്സമാധാനം ലഭിക്കാറില്ല.
 | 

മുന്നിലെ കണ്ണാടിയിൽ കുട്ടികളെ പലപ്പോഴും കണ്ടെന്ന് വരാറില്ല. സീറ്റിന്റെ അടിയിൽ വരെ കിടന്ന് വികൃതി കാണിക്കുന്നവരെ എങ്ങനെ ഫ്രണ്ട് മിററിൽ കാണാനാണ്..? അങ്ങനെ വരുമ്പോൾ എപ്പോഴും കുട്ടികളെ തിരിഞ്ഞ് തിരിഞ്ഞ് നോക്കേണ്ടി വരും. ഈ വിഷമാസ്ഥ ഒഴിവാക്കാൻ ഒരു സംവിധാനം വന്നിരിക്കുന്നു. ഇൻഫൻടെക്‌സ് വിപണിയിലത്തിച്ച ആൾവേസ് വ്യൂ എന്ന വയർലസ് ക്യാമറയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പുറകിലെ സീറ്റിലേതടക്കം ഏത് സീറ്റിലിരിക്കുന്നവരുടെയും ചലനങ്ങൾ ഡ്രൈവർക്ക് ദൃശ്യമാക്കിക്കൊടുക്കുന്ന ക്യാമറയാണിത്.

കളിപ്പാട്ടങ്ങൾ പോലുള്ളവയിൽ വളരെ വിദഗ്ദ്ധമായി ഒളിപ്പിച്ച് ഘടിപ്പിക്കാവുന്ന ക്യാമറാ സംവിധാനമാണിത്. അതിനാൽ 200 ഡോളർ വിലയുള്ള ക്യാമറ കളവ് പോകുമെന്ന ഭയവും വേണ്ട. വയർലസ് എച്ച്.ഡി. വൈഡ് ആംഗിളിലുള്ള ഈ ക്യാമറയിൽ നൈറ്റ് വിഷൻ സംവിധാനവുമുണ്ട്. നാല് മണിക്കൂർ പ്രവർത്തിക്കാൻ ശേഷിയുള്ള റീചാർജബിൾ ബാറ്ററിയാണ് ഈ ക്യാമറയ്ക്കുള്ളത്. 3.5 ഇഞ്ച് ഡിസ്‌പ്ലേയിലുള്ള ഡാഷ്‌ബോർഡിലാണ് ക്യാമറയിലെ വിഷ്വലുകൾ ദൃശ്യമാകുന്നത്.

ചില രക്ഷിതാക്കൾ കാറിന്റെ പിൻ സീറ്റിൽ ഉറങ്ങിപ്പോകുന്ന കുട്ടികളെ എടുക്കാൻ മറന്ന് കാറിൽ നിന്ന് ഇറങ്ങിപ്പോകാറുമുണ്ട്. ഇത്തരത്തിൽ പൂട്ടിയിട്ട കാറിൽ പെട്ടു പോകുന്ന കുട്ടികൾ ശ്വാസംമുട്ടി മരിച്ച വാർത്തകളും നാം ധാരാളം കേൾക്കാറുണ്ട്. ഇത്തരം വിഷമാവസ്ഥകൾക്കുള്ള പരിഹാരം കൂടിയാണ് ആൾവേസ് വ്യൂ സിസ്റ്റം. അതായത് കാറിൽ നിന്ന് കുട്ടികളെ എടുക്കാൻ മറക്കുന്ന രക്ഷിതാക്കളെ അക്കാര്യം ഓർമിപ്പിക്കുന്ന ഒരു റിമൈൻഡറെന്ന നിലയിലും ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾക്കൊരു കുസൃതിയുണ്ടെങ്കിൽ ഇത്തരമൊരു ക്യാമറ വാങ്ങി കാറിൽ ഫിറ്റ് ചെയ്യാൻ ഇനി രണ്ടാമതൊന്നാലോചിക്കേണ്ട…!!