മംഗളയാൻ പകർത്തിയ ചൊവ്വയുടെ രണ്ടാമത്തെ ചിത്രം

മംഗളയാൻ പകർത്തിയ ചൊവ്വയുടെ രണ്ടാമത്തെ ചിത്രവും പുറത്തിറങ്ങി. 8449 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ളതാണ് ചിത്രം. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 7300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള ആദ്യ ചിത്രം രാവിലെ പുറത്ത് വിട്ടിരുന്നു. മംഗളയാൻ ഇന്നലെയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഐ.എസ്.ആർ.ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.
 | 

ബംഗളൂരു: മംഗളയാൻ പകർത്തിയ ചൊവ്വയുടെ രണ്ടാമത്തെ ചിത്രവും പുറത്തിറങ്ങി. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 8449 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ളതാണ് ചിത്രം. 7300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള ആദ്യ ചിത്രം രാവിലെ പുറത്ത് വിട്ടിരുന്നു. ഐ.എസ്.ആർ.ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. മംഗളയാൻ ഇന്നലെ പകർത്തിയ അഞ്ചു ചിത്രങ്ങളിൽ രണ്ടെണ്ണമാണ് ഇപ്പോൾ പുറത്ത് വന്നത്. മറ്റു ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വിടും. 422 കിലോമീറ്റർ മുതൽ 77,000 കിലോമീറ്റർ അകലെയാണ് മംഗളയാൻ ചൊവ്വയെ ഭ്രമണം ചെയ്യുന്നത്.

മംഗളയാൻ പകർത്തിയ ചൊവ്വയുടെ രണ്ടാമത്തെ ചിത്രം