മെക്‌സിക്കൻ കാടുകളിൽ രണ്ട് മായൻ നഗരങ്ങൾ

മെക്സിക്കോയിലെ കാടുകളിൽ രണ്ട് പുരാതന മായൻ നഗരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ കാട് നിറഞ്ഞ പ്രദേശം കുഴിച്ചപ്പോഴാണ് പുരാവസ്തുഗവേഷകർ പുരാതന മായൻ കാലഘട്ടത്തിലെ രണ്ട് നഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മെക്സിക്കയിലെ കാംപെഷിലാണ് ഈ സ്ഥലം. സ്ലോവേനിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ആർട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഇവാൻ സ്പ്രാജ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഇതിനു മുമ്പ് 2013ൽ സ്ലോവേനിയൻ ഗവേഷകർ ഇതേ പ്രദേശത്തു നിന്നും വലിയൊരു മായൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.
 | 
മെക്‌സിക്കൻ കാടുകളിൽ രണ്ട് മായൻ നഗരങ്ങൾ

മെക്‌സിക്കോയിലെ കാടുകളിൽ രണ്ട് പുരാതന മായൻ നഗരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ കാട് നിറഞ്ഞ പ്രദേശം കുഴിച്ചപ്പോഴാണ് പുരാവസ്തുഗവേഷകർ പുരാതന മായൻ കാലഘട്ടത്തിലെ രണ്ട് നഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മെക്‌സിക്കയിലെ കാംപെഷിലാണ് ഈ സ്ഥലം. സ്ലോവേനിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ആർട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഇവാൻ സ്പ്രാജ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഇതിനു മുമ്പ് 2013ൽ സ്ലോവേനിയൻ ഗവേഷകർ ഇതേ പ്രദേശത്തു നിന്നും വലിയൊരു മായൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.

അമേരിക്കൻ പുരാവസ്തു ഗവേഷകനായ എറിക് വോൺ യുവോ 1970 ൽ ഈ സ്ഥലം സന്ദർശിച്ചതും അതിനെക്കുറിച്ച് ഒറു ഡോക്യുമെന്റ് തയ്യാറാക്കിയതുമാണ്. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

വിവിധ കൊട്ടാരങ്ങൾ മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളും ഇവിടെ നിന്നും ശാസ്ത്രജ്ഞർ കണ്ടെടുത്തിട്ടുണ്ട്. ഒരു ബോൾ കോർട്ടും പിരമിഡ് ആകൃതിയിലുള്ള ഒരു ക്ഷേത്രവും അവശിഷ്ടങ്ങളുടെ കൂട്ടത്തിലുണ്ട്. 65 അടി ഉയരത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കല്ലുകൾ കൊണ്ട് നിർമിച്ച മൂന്നു തൂണുകളും മൂന്നു ബലിപീഠങ്ങളും ശാസ്ത്രജ്ഞർ കാട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളുടെകൂട്ടത്തിൽ പെടുന്നു.