സ്റ്റീഫൻ ഹോക്കിംഗ് ഫേസ്ബുക്കിൽ; ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 12 ലക്ഷം ലൈക്ക്

ജീവിച്ചിരിക്കുന്ന ശാസ്ത്രകാരൻമാരിൽ ധിഷണ കൊണ്ട് ലോകത്തെ കീഴടക്കിയ സ്റ്റീഫൻ ഹോക്കിംഗും ഫേസ്ബുക്കിലെത്തി. ഐൻസ്റ്റിന് ശേഷം ജനിച്ച ഭൗതിക ശാസ്ത്രജ്ഞൻമാരിൽ ഏറ്റവും മൗലിക സംഭാവനകൾ നൽകിയ വ്യക്തി എന്ന പ്രസിദ്ധിയുള്ള ഹോക്കിംഗിന് ഫേസ്ബുക്കിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ലോകമെങ്ങുമുള്ള പ്രമുഖർ ഉൾപ്പെടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 12 ലക്ഷത്തിലധികം ലൈക്കുകളാണ് അദ്ദേഹത്തിന്റെ പേജിന് ലഭിച്ചത്
 | 
സ്റ്റീഫൻ ഹോക്കിംഗ് ഫേസ്ബുക്കിൽ; ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 12 ലക്ഷം ലൈക്ക്

ന്യൂയോർക്ക്: ജീവിച്ചിരിക്കുന്ന ശാസ്ത്രകാരൻമാരിൽ ധിഷണ കൊണ്ട് ലോകത്തെ കീഴടക്കിയ സ്റ്റീഫൻ ഹോക്കിംഗും ഫേസ്ബുക്കിലെത്തി. ഐൻസ്റ്റിന് ശേഷം ജനിച്ച ഭൗതിക ശാസ്ത്രജ്ഞൻമാരിൽ ഏറ്റവും മൗലിക സംഭാവനകൾ നൽകിയ വ്യക്തി എന്ന പ്രസിദ്ധിയുള്ള ഹോക്കിംഗിന് ഫേസ്ബുക്കിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ലോകമെങ്ങുമുള്ള പ്രമുഖർ ഉൾപ്പെടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 12 ലക്ഷത്തിലധികം ലൈക്കുകളാണ് അദ്ദേഹത്തിന്റെ പേജിന് ലഭിച്ചത്. ഫേസ്ബുക്ക് സ്ഥാപകനായ സക്കർബർഗ് ഉൾപ്പെടെയുള്ളവർ ഹോക്കിംഗിന്റെ പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു.

അനന്തമായ പ്രപഞ്ചത്തേക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചാണ് ഹോക്കിംഗ് ഇതുവരെ ലോകത്തെ ഞെട്ടിച്ചിരുന്നത്. തന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിലും സമാനമായ ചിന്തയാണ് അദ്ദേഹം പങ്കുവച്ചത്. ജിജ്ഞാസുവായിരിക്കാൻ ഓരോരുത്തരോടും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഈ പ്രപഞ്ചത്തിന്റെ നിലനിൽപിനേക്കുറിച്ച് എനിക്കെപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. സ്ഥല കാലങ്ങൾ എക്കാലവും ഒരു മരീചികയായി തുടർന്നേക്കാം. എന്റെ അന്വേഷണങ്ങളെ അതൊരിക്കലും തളർത്തുന്നില്ല. നമ്മൾ തമ്മിലുള്ള ബന്ധം ഇപ്പോൾ അനന്തമാണ്. ഈ അനുഭവങ്ങളെ നിങ്ങളോട് പങ്കുവക്കുന്നതിൽ സന്തോഷമുണ്ട്. ജിജ്ഞാസുവായിരിക്കുക. ഞാനെപ്പോഴും അങ്ങനെയായിരിക്കും എന്ന് എനിക്കുറപ്പുണ്ട്.’ ആദ്യ പോസ്റ്റിൽ ഹോക്കിംഗ് എഴുതി.

ഹോക്കിംഗിന്റെ മൂന്ന് മക്കൾ ഐസ് ബക്കറ്റ് ചലഞ്ചിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പേജിൽ പോസ്റ്റ് ചെയ്തു. ഗുരുതരമായ മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ച് തർന്ന നിലയിലാണ് സ്റ്റീഫൻ ഹോക്കിംഗ് ഇപ്പോൾ. സംസാരശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട അദ്ദേഹം പ്രത്യേകം രൂപകൽപ്പന ചെയ്ത റോബോട്ടിന്റെ സഹായത്തോടെയാണ് പുറം ലോകവുമായി സംവദിക്കുന്നത്. ചെറിയ ചലനങ്ങളെ പോലും മനസിലാക്കി അദ്ദേഹം പറയുന്നത് എന്താണെന്ന് ഗ്രഹിക്കാൻ ശേഷിയുള്ള റോബോട്ടിന് തുല്ല്യമായ കസേരയാണ് ഹോക്കിംഗ് ഉപയോഗിക്കുന്നത്. ഈ അവസ്ഥയിൽ ഇരുന്നാണ് അദ്ദേഹം പല ശാസ്ത്ര പ്രബന്ധങ്ങളും തയ്യാറാക്കിയത്.