സൂപ്പര്‍ ഫിനിഷര്‍ ധോനിയുടെ സിക്‌സറുകള്‍ക്ക് യാതൊരു മാറ്റവുമില്ല; ‘പത്ത് വര്‍ഷ ചലഞ്ച്’ ഏറ്റെടുത്ത് ഐസിസിയും

സോഷ്യല് മീഡിയയില് വൈറലായികൊണ്ടിരിക്കുന്ന 'പത്ത് വര്ഷ ചലഞ്ച്' ഏറ്റെടുത്ത് ഐസിസിയും. മുന് ഇന്ത്യന് നായകന് മഹേന്ദ്ര സിംഗ് ധോനി വര്ഷങ്ങള്ക്ക് മുന്പുള്ളതും ഇപ്പോഴുള്ളതുമായി രണ്ട് ചിത്രങ്ങള് പങ്കുവെച്ചാണ് ഐസിസി ചലഞ്ചില് പങ്കാളിയായിരിക്കുന്നത്. ലോകത്തിലെ മികച്ച ഫിനിഷറായ ധോനി സൂപ്പര് സിക്സറുകള് അടിച്ചുകൂട്ടുന്നത് ഇപ്പോഴും തുടരുന്നുവെന്ന് കുറിപ്പോടെയാണ് ഐസിസിയുടെ ട്വീറ്റ്.
 | 

സൂപ്പര്‍ ഫിനിഷര്‍ ധോനിയുടെ സിക്‌സറുകള്‍ക്ക് യാതൊരു മാറ്റവുമില്ല; ‘പത്ത് വര്‍ഷ ചലഞ്ച്’ ഏറ്റെടുത്ത് ഐസിസിയും
മൂംബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന ‘പത്ത് വര്‍ഷ ചലഞ്ച്’ ഏറ്റെടുത്ത് ഐസിസിയും. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതും ഇപ്പോഴുള്ളതുമായി രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഐസിസി ചലഞ്ചില്‍ പങ്കാളിയായിരിക്കുന്നത്. ലോകത്തിലെ മികച്ച ഫിനിഷറായ ധോനി സൂപ്പര്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നത് ഇപ്പോഴും തുടരുന്നുവെന്ന് കുറിപ്പോടെയാണ് ഐസിസിയുടെ ട്വീറ്റ്.

 


2009ല്‍ ധോനി സിക്‌സറടിക്കുന്ന പടവും കഴിഞ്ഞ മത്സരത്തില്‍ ഓസീസിനെതിരെ സിക്‌സറടിക്കുന്ന പടവും ട്വീറ്റില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഐസിസിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത ലോകകപ്പിലും ഇന്ത്യന്‍ പ്രതീക്ഷ ധോനിയുടെ സിക്‌സറുകളിലാണെന്ന് ആരാധകര്‍ പ്രതികരിക്കുന്നു. ഓസീസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ധോനി നേടിയ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ധോനി പുറത്തെടുത്തിരിക്കുന്നത്. മിന്നും ഫോമിലുള്ള ഋഷഭ് പന്തിനെ ഒഴിവാക്കി ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മുഖവിലക്കെടുക്കാതിരുന്ന സെലക്ടര്‍മാര്‍ ധോനിയെ ടീമിലെടുത്തു. പ്രതീക്ഷയ്‌ക്കൊത്ത് ധോനി മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.