അറുപതാം വയസില്‍ ചീട്ടുകളിച്ച് രാജ്യത്തിനായി സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ താരമായി ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍

യുവാക്കള് അരങ്ങുവാഴുന്ന ഏഷ്യന് ഗെയിംസില് അറുപതാം വയസില് ഇരട്ട സ്വര്ണം നേടി താരമായിരിക്കുകയാണ് ഇന്ത്യയുടെ പ്രണബ് ബര്ദന്. ഇതോടെ 18-ാമത് ഏഷ്യന് ഗെയിംസില് സ്വര്ണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്ഡിന് അര്ഹനായിരിക്കുകയാണ് ബര്ദന്. ആദ്യമായി ഏഷ്യന് ഗെയിംസില് ഉള്പ്പെടുത്തിയ ബ്രഡ്ജ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായിരുന്നു ബര്ദന്റെ സുവര്ണനേട്ടം.
 | 

അറുപതാം വയസില്‍ ചീട്ടുകളിച്ച് രാജ്യത്തിനായി സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ താരമായി ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍

ജക്കാര്‍ത്ത: യുവാക്കള്‍ അരങ്ങുവാഴുന്ന ഏഷ്യന്‍ ഗെയിംസില്‍ അറുപതാം വയസില്‍ ഇരട്ട സ്വര്‍ണം നേടി താരമായിരിക്കുകയാണ് ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍. ഇതോടെ 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ബര്‍ദന്‍. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ബ്രഡ്ജ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായിരുന്നു ബര്‍ദന്റെ സുവര്‍ണനേട്ടം.

384 പോയിന്റുകള്‍ നേടിയ പ്രണബ് ബര്‍ദന്‍-ഷിബ്നാഥ് സര്‍ക്കാര്‍ സഖ്യം ചൈനയുടെ ലിക്സിന്‍ യാങ്-ഗാങ് ചെന്‍ സഖ്യത്തെ മറികടന്നാണ് പുരുഷ ടീം ഇനത്തിലെ ആദ്യ ഏഷ്യന്‍ ഗെയിംസ് ബ്രിഡ്ജ് സ്വര്‍ണം നേടിയത്. അഞ്ച് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. 24 പേരടങ്ങിയ ഇന്ത്യന്‍ ബ്രിഡ്ജ് ടീം ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് നേടിയത്.

ബിസിനസുകാരനായ ബര്‍ദന്‍ വളരെക്കാലമായി ബ്രിഡ്ജ് കളിക്കുന്ന വ്യക്തിയാണ്. ഷിബ്നാഥ് സര്‍ക്കാറും അദ്ദേഹവുമായി വര്‍ഷങ്ങളുടെ പരിചയവുമുണ്ട്. ഇരുവരും സ്ഥിരമായി ഒന്നിച്ച് കളിക്കുന്നവരാണ്. ”ബ്രിഡ്ജ് ചെസിനേക്കാള്‍ വെല്ലുവിളി നിറഞ്ഞ മത്സരമാണെന്നായിരുന്നു ബര്‍ദന്‍ സ്വര്‍ണനേട്ടത്തിന് ശേഷം പ്രതികരിച്ചത്.