വിരാട് കോഹ്‌ലിയുടെ പുതിയ ഓഡിയുടെ വില 2.92 കോടി

ഓഡിയുടെ ഏറ്റവും പുതിയ സ്പോർട്സ് കാറായ R8LMX ക്രിക്കറ്റ് താരം വിരാട് കോഹ്ലി സ്വന്തമാക്കി. 2.97 കോടിയാണ് ഇതിന്റെ വില. ഈ പതിപ്പ് ആകെ 99 എണ്ണം മാത്രമാണ് ഓഡി നിർമിച്ചിട്ടുളളത്.
 | 

 വിരാട് കോഹ്‌ലിയുടെ പുതിയ ഓഡിയുടെ വില 2.92 കോടി

മുംബൈ: ഓഡിയുടെ ഏറ്റവും പുതിയ സ്‌പോർട്‌സ് കാറായ R8 LMX ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി സ്വന്തമാക്കി. 2.97 കോടിയാണ് ഇതിന്റെ വില. ഈ പതിപ്പ് ആകെ 99 എണ്ണം മാത്രമാണ് ഓഡി നിർമിച്ചിട്ടുളളത്. ഇതിൽ നാലെണ്ണം മാത്രമാണ് ഇന്ത്യയിട്ടുള്ളത്. ഇതിൽ കോഹ്‌ലിയുടേത് കൂടാതെ ഒരെണ്ണം കൂടി വിറ്റുപോയിട്ടുണ്ട്.

വിരാട് കോഹ്‌ലിയുടെ പുതിയ ഓഡിയുടെ വില 2.92 കോടി

 

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഓഡി പരിഷ്‌ക്കരിച്ച ഈ പതിപ്പ് ഇറക്കിയത്. ഏറ്റവും ശക്തിയേറിയതും വേഗതയുമുളള ഇന്ത്യയിലെ ആദ്യ കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. എ3 സെഡാൻ അടക്കമുളള കാറുകൾ വിപണിയിലെത്തിക്കുന്ന ഓഡിയുടെ വിപണി വളർച്ച ജനുവരിയിൽ 15 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 2740 കാറുകളാണ് വിറ്റഴിച്ചതെങ്കിൽ ഈ വർഷം കുറഞ്ഞ സമയം കൊണ്ട് 3139 കാറുകളാണ് വിറ്റത്. 2013-14 വർഷം 10126 കാറുകൾ വിറ്റ സ്ഥാനത്ത് 2014-15 ആയപ്പോഴേക്കും 11.51 ശതമാനമുയർന്ന് 11292 ആയി.