യു.എ.ഇയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

103 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് യു.എ.ഇക്കെതിരെ അനായാസ വിജയം. ഇന്ത്യ പത്തൊമ്പതാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു.
 | 

യു.എ.ഇയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം
പെർത്ത്: 
103 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് യു.എ.ഇക്കെതിരെ അനായാസ വിജയം. ഇന്ത്യ പത്തൊമ്പതാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു.

14 റൺസെടുത്ത ധവാനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 55 പന്തിൽ നിന്നും 57 റൺസുമായി പുറത്താകാതെ നിന്ന രോഹിത് ശർമയും 33 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുമാണ് വിജയം കുറിച്ചത്. യു.എ.ഇയ്ക്ക് വേണ്ടി മുഹമ്മദ് നവീതാണ് വിക്കറ്റ് നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എ.ഇ തുടക്കത്തിലേ ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. 31.3 ഓവറിൽ 102 റൺസ് നേടി യു.എ.ഇ പുറത്തായി. ലോകകപ്പിലെ ഇതുവരെയുള്ള കുറഞ്ഞ സ്‌കോറിനാണ് യുഎഇ പുറത്തായത്. 49 ബോളുകളിൽ നിന്ന് 35 റൺസ് നേടിയ ഷെയ്മൻ അൻവറാണ് ടീമിലെ ടോപ്പ് സ്‌കോറർ. 14 റൺസെടുത്ത ഖുറാംഖാനും 10 റൺസെടുത്ത മഞ്ജുള ഗുരുഗെയ്ക്കും മാത്രമാണ് യുഎഇയിൽ രണ്ടക്കം കാണാനായത്. നാല് റൺസെടുത്ത മലയാളിതാരം കൃഷ്ണചന്ദ്രനെ അശ്വിൻ പുറത്താക്കി.

ഇന്ത്യക്കായി അശ്വിൻ 25 റൺസ് വഴങ്ങി നാലു വിക്കറ്റും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകളും വീതം നേടി. ഭുവനേശ്വർകുമാർ, മോഹിത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് നേടി.