സിറ്റിക്ക് തോല്‍വി, യുണൈറ്റഡിന് സമനില. ചെല്‍സിക്ക് വിജയം

ലണ്ടന് : ഇംഗ്ലീഷ് പ്രീമിയര് ലീഗില് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിക്ക് അപ്രതീക്ഷിത തോല്വി. സ്റ്റോക്ക് സിറ്റിയാണ് എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ തോല്പ്പിച്ചത്. കളിയുടെ 58മത് മിനിറ്റില് സെനഗല് താരം മാമെ ദിയൂഫ് നേടിയ ഒറ്റയാള് ഗോളാണ് സിറ്റിയെ വീഴ്ത്തിയത്. പന്തുമായി 70വാരെ ഓടിയാണ് ദിയൂഫ് ഒറ്റക്ക് ഗോളടിച്ചത്. സ്റ്റോക്കിന്റെ മാഞ്ചസ്റ്ററിലെ ആദ്യ പ്രീമിയര് ലീഗ് വിജയമാണ് ഇത്. അതേസമയം മാഞ്ചസ്റ്റര് യുണൈറ്റഡ് ബേൺലി മത്സരം ഗോള് രഹിത സമനിലയില് പിരിഞ്ഞു. ഇതോടെ പ്രീമിയര് ലീഗിലെ
 | 

സിറ്റിക്ക് തോല്‍വി, യുണൈറ്റഡിന് സമനില. ചെല്‍സിക്ക് വിജയം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. സ്റ്റോക്ക് സിറ്റിയാണ് എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ തോല്‍പ്പിച്ചത്. കളിയുടെ 58മത് മിനിറ്റില്‍ സെനഗല്‍ താരം മാമെ ദിയൂഫ് നേടിയ ഒറ്റയാള്‍ ഗോളാണ് സിറ്റിയെ വീഴ്ത്തിയത്. പന്തുമായി 70വാരെ ഓടിയാണ് ദിയൂഫ് ഒറ്റക്ക് ഗോളടിച്ചത്. സ്റ്റോക്കിന്‍റെ മാഞ്ചസ്റ്ററിലെ ആദ്യ പ്രീമിയര്‍ ലീഗ് വിജയമാണ് ഇത്.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേൺലി മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ പ്രീമിയര്‍ ലീഗിലെ സീസണിലെ ആദ്യ വിജയത്തിനായി മാന്‍യുവിന് ഇനിയും കാത്തിരിക്കേണ്ട ഗതികേടാണ്. അര്‍ജന്‍റീനിയന്‍ താരം ഏയ്ഞ്ചല്‍ ഡീ മരിയ ഇന്നലെ മാന്‍യുവിന് വേണ്ടി കളത്തിലിറങ്ങി.

ലീഗിലെ മറ്റ് കളികളില്‍ സ്വീന്‍സീ സിറ്റി വെസ്റ്റ് ബ്രോമിനേയും സൗത്താപ്റ്റൺ വെസ്റ്റ്ഹാമിനേയും ക്യുപിആര്‍ സണ്ടര്‍ലാന്‍റിനേയും തോല്‍പ്പിച്ചു. ന്യൂകാസില്‍ ക്രിസ്റ്റല്‍ പാലസ് മത്സരം മൂന്ന് ഗോള്‍ സമനിലയിലായി.

ഗോള്‍മഴ കണ്ട മത്സരത്തില്‍ എവര്‍ട്ടണെ തോല്‍പ്പിച്ച് ചെല്‍സി പോയിന്‍റെ പട്ടികയില്‍ ഒന്നാമതെത്തി. ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോള്‍ ഉള്‍പ്പടെ ആറ് ഗോളുകള്‍ ചെല്‍സി നേടിയപ്പോള്‍ എവര്‍ട്ടൺ മൂന്നെണ്ണം തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ആറ് ഗോളുകളാണ് പിറന്നത്.

സിരി എയില്‍ യുവന്‍റസ് വിജയിച്ചപ്പോള്‍ ജര്‍മ്മനിയില്‍ ബയേണിന് സമനില കുടുങ്ങി.