ഐഎസ്എൽ ഫാൻ പോൾ; അജയ്യരായി ബ്ലാസ്‌റ്റേഴ്‌സ്, വോട്ടെടുപ്പ് രണ്ട് ദിനം കൂടി

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിന് ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മുന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്ലേയർ ഓഫ് ദ സീസൺ, ഇന്ത്യൻ പ്ലേയർ ഓഫ് ദ സീസൺ, മികച്ച ഗോൾ, മികച്ച സേവ്, മികച്ച ഗോൾ കീപ്പർ, ഡിഫൻഡർ, മിഡ്ഫിൽഡർ, ഫോർവേഡ് എന്നിങ്ങനെ എട്ട് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.
 | 

ഐഎസ്എൽ ഫാൻ പോൾ; അജയ്യരായി ബ്ലാസ്‌റ്റേഴ്‌സ്, വോട്ടെടുപ്പ് രണ്ട് ദിനം കൂടി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിന് ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്ലേയർ ഓഫ് ദ സീസൺ, ഇന്ത്യൻ പ്ലേയർ ഓഫ് ദ സീസൺ, മികച്ച ഗോൾ, മികച്ച സേവ്, മികച്ച ഗോൾ കീപ്പർ, ഡിഫൻഡർ, മിഡ്ഫിൽഡർ, ഫോർവേഡ് എന്നിങ്ങനെ എട്ട് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.

ഓരോ വിഭാഗത്തിലും അഞ്ച് വീതം എൻട്രികളാണ് അനുവദിച്ചിട്ടുള്ളത്. ആകെയുള്ള എട്ട് വിഭാഗങ്ങളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സാന്നിധ്യമില്ലാത്തതാകട്ടെ മിഡ്ഫീൽഡർ മത്സരത്തിൽ മാത്രം. ഇവിടെയൊഴികെ എല്ലായിടത്തും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മറ്റുള്ളവരേക്കാൾ ബഹുകാതം മുന്നിലാണ്.

വ്യാഴാഴ്ച രാവിലെ വോട്ടിംഗ് നില ഇങ്ങനെയാണ്:

പ്ലേയർ ഓഫ് ദ സീസൺ:
ഇയാൻ ഹ്യൂം (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  – 1676
എലാനോ ബ്ലൂമർ (ചെന്നൈയിൻ എഫ്.സി)  –  730
കോൺസ്റ്റാൻരിനോസ് (പൂനേ സിറ്റി)   – 402
ലൂയിസ് ഗാർഷ്യ (അതിലറ്റികോ കൊൽക്കത്ത)  –  165
ആൻേ്രദ ക്ലാരിൻഡ്രേ (എഫ്.സി. ഗോവ)  – 21

ഇന്ത്യൻ പ്ലേയർ ഓഫ് ദ സീസൺ:
സന്തേശ് ജിംഗൻ  (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  – 1260
രഹനേഷ് ടി.പി   (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) –  240
റോമിയോ ഫെർണാണ്ടസ്  (എഫ്.സി. ഗോവ)   – 80
അർണാബ് മൊൺഡൽ  (അതിലറ്റികോ കൊൽക്കത്ത)  –  87
നാരായൺ ദാസ്  (എഫ്.സി. ഗോവ) – 21

ഗോൾ ഓഫ് ദ സീസൺ:
സുശാന്ത് മാത്യു (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  – 1386
കോസ്റ്റാസ് കറ്റ്‌സൊറാനിസ് (എഫ്.സി. ഗോവ) – 349
ബെർണാഡ് മെൻഡി (ചെന്നൈയിൻ എഫ്.സി) – 135
ഫിക്രു ടെഫേറ (അതിലറ്റികോ കൊൽക്കത്ത)  – 38
ബൊർജാ ഫെർണാണ്ടസ്  (അതിലറ്റികോ കൊൽക്കത്ത)  – 29
പവൽ ഏലിയാസ് (ഡൽഹി ഡൈനാമോസ്) – 18

സേവ് ഓഫ് ദ സീസൺ:
ഡേവിഡ് ജയിംസ്  (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  – 969
അപോളോ എഡിമ (അതിലറ്റികോ കൊൽക്കത്ത) – 46
സന്ദീപ് നന്ദി (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  –      358
സുഭാഷിഷ് റോയ് (അതിലറ്റികോ കൊൽക്കത്ത) – 66
അരിന്ദം ഭട്ടാചാര്യ  (പൂനേ സിറ്റി) –  56

ഗോൾ കീപ്പർ ഓഫ് ദ സീസൺ:
ഡേവിഡ് ജയിംസ്  (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  – 1272
രഹ്‌നേഷ്    ടി.പി  (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്)- 301
അരിന്ദം ഭട്ടാചാര്യ  (പൂനേ സിറ്റി) – 35
ജാൻ സേഡ   (എഫ്.സി. ഗോവ) –  22
ക്രിസ്റ്റോഫ് വാൻ ഹൗ (ഡൽഹി ഡൈനാമോസ്) – 10

ഡിഫൻഡർ ഓഫ് ദ സീസൺ:
സന്ദേശ് ജിംഗൻ  (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  – 1387
ബർണാഡ് മെൻഡി  (ചെന്നൈയിൻ എഫ്.സി.) – 158
ബ്രൂണോ സിറിലോ  (പൂനേ സിറ്റി) –  142
ഗ്രിഗറി അർനോലിൻ  (എഫ്.സി. ഗോവ)  – 13
മിഗ്വൽ ആൻജലോ  (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) –  7

മിഡ് ഫീൽഡർ ഓഫ് ദ സീസൺ:
എലാനോ ബ്ലമർ  (ചെന്നൈയിൻ എഫ്.സി.)  – 629
കോൺസ്റ്റാന്റിനോസ്  (പൂനേ സിറ്റി)   – 292
ലൂയിസ് ഗാർസിയ   (അതിലറ്റികോ കൊൽക്കത്ത) – 229
ആൻേ്രഡ ക്ലാരിന്റോ  (എഫ്.സി. ഗോവ) –  91
ഹാൻസ് മുൾഡർ (ഡൽഹി ഡൈനാമോസ്) –  24

ഫോർവേഡ് ഓഫ് ദ സീസൺ:
ഇയാൻ ഹ്യൂം  (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)  –  1442
ഫിക്രു ടെഫേറ  (അതിലറ്റികോ കൊൽക്കത്ത) – 181
ജോൺ സ്റ്റീവൻ (ചെന്നൈയിൻ എഫ്.സി.)- 102
സെർജിയോ  (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) – 41
മിറോസ്ലാവ്   (എഫ്.സി. ഗോവ)   – 22

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക