ഹോക്കി ലോകകപ്പിന് ഇന്ന് കൊടിയേറും; ഇന്ത്യയുടെ ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കയോട്

14ാമത് ലോകകപ്പ് ഹോക്കി മത്സരങ്ങള്ക്ക് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും മികച്ച 16 ടീമുകള് മാറ്റുരക്കുന്ന മത്സരങ്ങള് ഭുവ്നേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷിയാകും. ഇന്ത്യന് മണ്ണില് മൂന്നാം തവണയും ലോകകപ്പ് ഹോക്കി മത്സരങ്ങള്ക്ക് കളമൊരുങ്ങുന്നത്. 1982ല് ഇന്ത്യ ആദ്യമായി ലോകകപ്പിന് വേദിയായപ്പോള് കപ്പുയര്ത്താന് ഭാഗ്യമുണ്ടായത് അയല് രാജ്യമായ പാകിസ്ഥാനായിരുന്നു. രണ്ടാം തവണ 2010ല് ഓസീസും കപ്പുയര്ത്തി. 43 വര്ഷത്തിനുശേഷം കിരീടം സ്വപ്നം കാണുന്ന ഇന്ത്യന് യുവനിര സ്വന്തം മൈതാനത്ത് വിസ്മയം തീര്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 | 
ഹോക്കി ലോകകപ്പിന് ഇന്ന് കൊടിയേറും; ഇന്ത്യയുടെ ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കയോട്

ഭുവനേശ്വര്‍: 14ാമത് ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും മികച്ച 16 ടീമുകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ ഭുവ്‌നേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷിയാകും. ഇന്ത്യന്‍ മണ്ണില്‍ മൂന്നാം തവണയും ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. 1982ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പിന് വേദിയായപ്പോള്‍ കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് അയല്‍ രാജ്യമായ പാകിസ്ഥാനായിരുന്നു. രണ്ടാം തവണ 2010ല്‍ ഓസീസും കപ്പുയര്‍ത്തി. 43 വര്‍ഷത്തിനുശേഷം കിരീടം സ്വപ്നം കാണുന്ന ഇന്ത്യന്‍ യുവനിര സ്വന്തം മൈതാനത്ത് വിസ്മയം തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വൈകീട്ട് അഞ്ചിന് ബെല്‍ജിയം-കാനഡ പോരാട്ടത്തോടെ 14ാം ലോകകപ്പിന് ആരംഭമാകും. രാത്രി ഏഴിന് ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ശക്തമായ യുവനിരയും ഇത്തവണ ഇന്ത്യന്‍ പാളയത്തിലുണ്ട്. ക്യാപ്റ്റന്‍ മന്‍പ്രീത്, പി.ആര്‍. ശ്രീജേഷ്, ആകാശ്ദീപ്, ബിരേന്ദ്ര ലക്ര എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലെ മുതിര്‍ന്ന താരങ്ങള്‍. മറ്റുള്ളവരെല്ലാം യുവതാരങ്ങളാണ്. എന്നാല്‍ ഇതൊരു യുവസംഘമല്ല. ചരിത്രം തിരുത്താന്‍ കരുത്തുള്ള ടീമാണിത് എന്നായിരുന്നു കഴിഞ്ഞ ദിവസം കോച്ച് കോച്ച് ഹരേന്ദ്ര സിംഗ് വ്യക്തമാക്കിയത്.

ഹാട്രിക്ക് കിരീടം ലക്ഷ്യമാക്കി കളത്തിലിറങ്ങുന്ന കംഗാരുക്കളും ഇന്ത്യയുടെ ഗ്രൂപ്പിലുള്ള ബെല്‍ജിയവും ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും. ടീമില്‍ നിന്ന് തഴയപ്പെട്ട എസ്.വി. സുനിലിന്റെയും രുപീന്ദര്‍പാല്‍ സിങ്ങിന്റെയും അസാന്നിധ്യം ടീമിന് തിരിച്ചടിയാകാനാണ് സാധ്യത. അതേസമയം ഫിറ്റ്‌നസിന്റെ കാര്യത്തിലുള്ള ആനുകൂല്യം ഇന്ത്യക്ക് മുതലെടുക്കാനായി പൂള്‍ സിയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യക്ക് ക്വാര്‍ട്ടറിലേക്ക് നേരിട്ടെത്താം.