മെസ്സി ദേശീയ ടീമിലേക്ക് മടങ്ങി വരേണ്ടതില്ലെന്ന് മറഡോണ

ബാഴ്സലോണന് സൂപ്പര് താരം ലയണല് മെസ്സി ദേശീയ ടീമിലേക്ക് മടങ്ങി വരേണ്ടതില്ലെന്ന് അര്ജന്റീനന് ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണ. ലോകകപ്പില് അര്ജന്റീനയുടെ മോശം പ്രകടനത്തിന് കാരണം മെസ്സിയാണെന്ന വിമര്ശനങ്ങള് ഉയര്ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെസിയില്ലാതെ അര്ജന്റീന എങ്ങനെ കളിക്കുമെന്നത് കാണാമെന്നും മറഡോണ പറഞ്ഞു.
 | 

മെസ്സി ദേശീയ ടീമിലേക്ക് മടങ്ങി വരേണ്ടതില്ലെന്ന് മറഡോണ

ബ്യൂണസ് ഐറിസ്: ബാഴ്‌സലോണന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ ടീമിലേക്ക് മടങ്ങി വരേണ്ടതില്ലെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ലോകകപ്പില്‍ അര്‍ജന്റീനയുടെ മോശം പ്രകടനത്തിന് കാരണം മെസ്സിയാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെസിയില്ലാതെ അര്‍ജന്റീന എങ്ങനെ കളിക്കുമെന്നത് കാണാമെന്നും മറഡോണ പറഞ്ഞു.

ടീമിന്റെ മോശം പ്രകടനത്തിന് എപ്പോഴും മെസ്സിയെ കുറ്റപ്പെടുത്തുന്ന ശൈലി ശരിയല്ല. മെസ്സി അത്തരമൊരു വിമര്‍ശനം അര്‍ഹിക്കുന്ന താരമല്ല. അതുകൊണ്ടുതന്നെ മെസ്സി ഇനി അര്‍ജന്റീനക്കായി കളിക്കേണ്ടതില്ല. അയാളില്ലാതെ അവര്‍ എങ്ങനെ കളിക്കുമെന്ന് നോക്കാം. ദേശീയ ടീമിന്റെ കോച്ചാവാന്‍ ഏറ്റവും യോഗ്യന്‍ 1978 ലോകകപ്പ് ജയിച്ച ടീമംഗമായ തന്റെ സഹതാരം സെസാര്‍ ലൂയിസ് മെനോട്ടിയാണെന്നും മറഡോണ വ്യക്തമാക്കി.

അര്‍ജന്റീന ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഡീഗോ മറഡോണ. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മെസ്സി ദേശീയ ടീമിനായി ബൂട്ടണിഞ്ഞിട്ടില്ല. മെസ്സിക്ക് ആവശ്യമായ സമയമെടുക്കാന്‍ അവകാശമുണ്ടെന്ന് താല്‍ക്കാലിക കോച്ച് ലയണല്‍ സ്‌കലോണിയ പ്രതികരിച്ചു. മെസ്സിയുടെ ജഴ്‌സി നമ്പര്‍ ടീമിലെ മറ്റാര്‍ക്കും ഇതുവരെ ടീം മാനേജ്‌മെന്റ് നല്‍കിയിട്ടില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.