ലൂകാ മോഡ്രിച്ചിന് നെയ്മറിനേക്കാള്‍ നാലിരട്ടി വിലയിട്ട് റയല്‍

ക്രൊയേഷ്യല് ഹീറോ ലൂകാ മോഡ്രിച്ചിന് നെയ്മറിനേക്കാള് നാലിരട്ടി വിലയിട്ട് റയല് മാഡ്രിഡ്. ഇന്റര് മിലാന് മോഡ്രിച്ചിനെ റാഞ്ചുമെന്ന അഭ്യൂഹങ്ങള്ക്കിടയിലേണ് റയല് മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരസിന്റെ പ്രഖ്യാപനം. മോഡ്രിച്ചിനെ ക്ലബില് നിന്ന് കൊണ്ടുപോകാന് ആഗ്രഹിക്കുന്നവര് ട്രാന്സ്ഫര് തുകയായി 750 ദശലക്ഷം യൂറോ നല്കണമെന്ന് പെരസ് വ്യക്തമാക്കി. ഇത് നെയ്മറിന്റെ ട്രാന്സ്ഫര് തുകയേക്കാള് എത്രയോ വലുതാണ്.
 | 

ലൂകാ മോഡ്രിച്ചിന് നെയ്മറിനേക്കാള്‍ നാലിരട്ടി വിലയിട്ട് റയല്‍

മാഡ്രിഡ്: ക്രൊയേഷ്യന്‍ ഹീറോ ലൂകാ മോഡ്രിച്ചിന് നെയ്മറിനേക്കാള്‍ നാലിരട്ടി വിലയിട്ട് റയല്‍ മാഡ്രിഡ്. ഇന്റര്‍ മിലാന്‍ മോഡ്രിച്ചിനെ റാഞ്ചുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലേണ് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ പ്രഖ്യാപനം. മോഡ്രിച്ചിനെ ക്ലബില്‍ നിന്ന് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ട്രാന്‍സ്ഫര്‍ തുകയായി 750 ദശലക്ഷം യൂറോ നല്‍കണമെന്ന് പെരസ് വ്യക്തമാക്കി. ഇത് നെയ്മറിന്റെ ട്രാന്‍സ്ഫര്‍ തുകയേക്കാള്‍ എത്രയോ വലുതാണ്.

പെരസ് പറഞ്ഞ തുകയ്ക്ക് ഇന്റര്‍ മിലാന്‍ കരാറിന് തയ്യാറാവാന്‍ സാധ്യതയില്ല. ലോകകപ്പിലെ പ്രകടനത്തിന് ശേഷം മോഡ്രിച്ചിന് ആരാധക പ്രീതി വര്‍ദ്ധിച്ചതും സൂപ്പര്‍ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ ക്ലബ് വിട്ടതുമാണ് താരത്തെ നിലനിര്‍ത്താന്‍ റയല്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. റയലിന്റെ മിഡ്ഫീല്‍ഡിലെ കരുത്താണ് മോഡ്രിച്ച്. പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിന് മുന്‍പ് മോഡ്രിച്ചിനെപ്പോലെയുള്ള താരത്തെ വില്‍ക്കുന്നത് റയലിന് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

32കാരനായ മോഡ്രിച്ചിനെ പുതിയ സീസണില്‍ ക്ലബ് മാറ്റി നിര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 2020വരെ ക്ലബില്‍ മോഡ്രിച്ച് തുടരാനാണ് സാധ്യത. റയല്‍ വിടാന്‍ മോഡ്രിച്ചിനും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.