ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് 25 മീറ്റർ ഫയർ പിസ്റ്റൾ പുരുഷ ടീമിനത്തിൽ ഇന്ത്യക്ക് വെള്ളിമെഡൽ. ഗുർപ്രീത് സിംഗ്, വിജയ്കുമാർ, പെമ്പാ തമാംഗ് എന്നിവർ ഉൾപ്പെട്ട ടീമാണ് വെള്ളിമെഡൽ നേടിയത്. ഇന്ത്യ ഷൂട്ടിംഗിൽ നേടുന്ന എട്ടാമത്തെ മെഡലാണ് ഇത്.
 | 

ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് 25 മീറ്റർ ഫയർ പിസ്റ്റൾ പുരുഷ ടീമിനത്തിൽ ഇന്ത്യക്ക് വെള്ളിമെഡൽ. ഗുർപ്രീത് സിംഗ്, വിജയ്കുമാർ, പെമ്പാ തമാംഗ് എന്നിവർ ഉൾപ്പെട്ട ടീമാണ് വെള്ളിമെഡൽ നേടിയത്. ഇന്ത്യ ഷൂട്ടിംഗിൽ നേടുന്ന എട്ടാമത്തെ മെഡലാണ് ഇത്.

ഗെയിംസിൽ ദീപികാ പള്ളിക്കലും ജോഷ്‌നാ ചിന്നപ്പയും ഉൾപ്പെട്ട ടീം സ്‌ക്വാഷ് സെമിയിൽ കടന്നു. ബാഡ്മിന്റണിൽ സൈനാ നേവാൾ ക്വാർട്ടറിൽ മത്സരിക്കും. നീന്തലിൽ പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്‌റ്റൈൽ ഹീറ്റ്‌സിൽ ഇന്ത്യയുടെ സൗരവ് സംഗ്വേക്കർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബോക്‌സിംഗിൽ ശിവ താപ്പ, കുൽദീപ് സിങ്, അഖിൽ കുമാർ, അമൃത് പ്രീത് സിങ് എന്നിവർക്കും ഇന്ന് മത്സരമുണ്ട്.

ഒരു സ്വർണ്ണവും രണ്ടു വെള്ളിയും 13 വെങ്കലവുമായി 16 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ 15-ാം സ്ഥാനത്താണ്. 81 സ്വർണ്ണവും 42 വെള്ളിയും 34 വെങ്കലവുമായി മൊത്തം 156 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 28 സ്വർണവും 42 വെള്ളിയും 34 വെങ്കലവും നേടിയ ജപ്പാൻ രണ്ടാം സ്ഥാനത്തും തുടരുന്നു.