ഡബ്‌സ്മാഷിൽ താരം സൈന തന്നെ; വീഡിയോകൾ കാണാം

സൈന നെഹ്വാളിന് ബാഡ്മിന്റൺ മാത്രമല്ല അഭിനയവും നല്ലതു പോലെ വഴങ്ങും. ഡബ്സ്മാഷ് ആപ്പ് തരംഗമായതോടെ പല പ്രമുഖരും വീഡിയോകളുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ആലിയ ഭട്ട്, സോനാക്ഷി സിൻഹ തുടങ്ങിയവർ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റു ചേയ്ത വീഡിയോകൾക്ക് നിരവധി ലൈക്കുകളാണ് ലഭിച്ചത്. എന്നാൽ അവരെയൊക്കെ കടത്തിവെയ്ക്കുന്ന പ്രകടനമാണ് സൈന നെഹ്വാൾ കാഴ്ചവെച്ചത്. സൈന ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഒരു വീഡിയോ ഒറ്റദിവസം കൊണ്ട് കണ്ടത് ഒൻപത് ലക്ഷത്തോളം പേരാണ്. ഇതിന് അറുപതിനായിരത്തിലധികം ലൈക്കുകളും ലഭിച്ചു.
 | 

ന്യൂഡൽഹി: സൈന നെഹ്‌വാളിന് ബാഡ്മിന്റൺ മാത്രമല്ല അഭിനയവും നല്ലതു പോലെ വഴങ്ങും. ഡബ്‌സ്മാഷ് ആപ്പ് തരംഗമായതോടെ പല പ്രമുഖരും വീഡിയോകളുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ആലിയ ഭട്ട്, സോനാക്ഷി സിൻഹ തുടങ്ങിയവർ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റു ചേയ്ത വീഡിയോകൾക്ക് നിരവധി ലൈക്കുകളാണ് ലഭിച്ചത്. എന്നാൽ അവരെയൊക്കെ കടത്തിവെയ്ക്കുന്ന പ്രകടനമാണ് സൈന നെഹ്‌വാൾ കാഴ്ചവെച്ചത്. സൈന ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഒരു വീഡിയോ ഒറ്റദിവസം കൊണ്ട് കണ്ടത് ഒൻപത് ലക്ഷത്തോളം പേരാണ്. ഇതിന് അറുപതിനായിരത്തിലധികം ലൈക്കുകളും ലഭിച്ചു.

സഹതാരം അക്ഷയും സൈനയ്‌ക്കൊപ്പമുണ്ട്. ബോളിവുഡ് ചിത്രങ്ങളായ അൻദാസ് അപ്‌നാ അപ്‌നാ, ഹെരാ ഫെരി എന്നീ ചിത്രങ്ങളിലെ ഡയലോഗുകളാണ് സൈനയും അക്ഷയും പറയുന്നത്.

വീഡിയോകൾ കാണാം.