കാറപകടത്തിൽ പരിക്കേറ്റ ഫോർമുല വൺ താരം മരിച്ചു

ഫ്രഞ്ച് ഫോർമുല വൺ ഡ്രൈവർ ജൂസ് ബിയാങ്കി (25) മരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ജാപ്പനീസ് ഗ്രാന്റ് പ്രിക്സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കോമയിലായിരുന്നു. ഒൻപതു മാസമായി ആശുപത്രിയിൽ കഴിയുന്ന തന്റെ മകൻ പൂർണ ആരോഗ്യവാനായി തിരിച്ച് വരാനുള്ള സാധ്യതയില്ലെന്ന് ബിയാങ്കിയുടെ അച്ഛൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
 | 
കാറപകടത്തിൽ പരിക്കേറ്റ ഫോർമുല വൺ താരം മരിച്ചു

 

ഫ്രാൻസ്: ഫ്രഞ്ച് ഫോർമുല വൺ ഡ്രൈവർ ജൂസ് ബിയാങ്കി (25) മരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ജാപ്പനീസ് ഗ്രാന്റ് പ്രിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കോമയിലായിരുന്നു. ഒൻപതു മാസമായി ആശുപത്രിയിൽ കഴിയുന്ന തന്റെ മകൻ പൂർണ ആരോഗ്യവാനായി തിരിച്ച് വരാനുള്ള സാധ്യതയില്ലെന്ന് ബിയാങ്കിയുടെ അച്ഛൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

മത്സരത്തിന്റെ നാൽപത്തിമൂന്നാം ലാപ്പിൽ അഡ്രിയാൻ സട്ടിലിന്റെ കാർ അപകടത്തിൽ പെട്ടു. സട്ടിലിന്റെ കാർ നീക്കാനെത്തിയ റിക്കവറി വാനിലേക്ക് ട്രാക്കിൽ നിന്ന് തെന്നിമാറി ബിയാഞ്ചിയുടെ കാർ പാഞ്ഞ് കയറുകയായിരുന്നു.

2013 ൽ മൊറൂസ്യ ടീമിൽ ചേർന്ന ബിയാങ്കി 34 ഗ്രാന്റ് പ്രിക്‌സ് മത്സരങ്ങളിൽ പങ്കെടുത്തു. തലച്ചോറിനേറ്റ ഗുരുതര ക്ഷതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഫോർമുല നമ്പർ വൺ താരം മൈക്കിൾ ഷൂമാക്കർ സ്‌കീയിങിനിടെ ഉണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്.