സരിതാ ദേവിയെ സസ്‌പെന്റ് ചെയ്തു

ബോക്സിംഗ് താരം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ സസ്പെന്റ് ചെയ്തു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിട്ടും മെഡൽ സ്വീകരിക്കാത്ത സരിതയുടെ നടപടിയെ തുടർന്നാണ് സസ്പെൻഷൻ. സരിതയുടെ പരിശീലകരായ ഗുർബക്ഷ് സിംഗ് സന്ധുവിനേയും, ഇഗ്ലേസിയാസ് ഫെർണ്ടാസനിയേയും, സാഗർ മാൽ ദയാലിനേയും അസോസിയേഷൻ സസ്പെന്റ് ചെയ്തു.
 | 

സരിതാ ദേവിയെ സസ്‌പെന്റ് ചെയ്തു
ന്യൂഡൽഹി: ബോക്‌സിംഗ് താരം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ സസ്‌പെന്റ് ചെയ്തു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിട്ടും മെഡൽ സ്വീകരിക്കാത്ത സരിതയുടെ നടപടിയെ തുടർന്നാണ് സസ്‌പെൻഷൻ. സരിതയുടെ പരിശീലകരായ ഗുർബക്ഷ് സിംഗ് സന്ധുവിനേയും, ഇഗ്ലേസിയാസ് ഫെർണ്ടാസനിയേയും, സാഗർ മാൽ ദയാലിനേയും അസോസിയേഷൻ സസ്‌പെന്റ് ചെയ്തു.

അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ അംഗീകാരമുള്ള മത്സരങ്ങളിൽ തീരുമാനം ഉണ്ടാകുന്നത് വരെ സരിതാ ദേവിക്കും പരിശീലകർക്കും പങ്കെടുക്കാൻ കഴിയില്ല. ഇന്നലെ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ബ്യൂറോയാണ് ഇക്കാര്യം തീരുമാനിച്ചത്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 57 കിലോ വിഭാഗത്തിലായിരുന്നു സരിതയുടെ മെഡൽ നേട്ടം.