മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് കരുതരുത്; പി.ടി.ഉഷക്കെതിരെ കേരള അത്ലറ്റിക് അസോസിയേഷന്‍

തിരുവനന്തപുരം: പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില് പി.ടി.ഉഷക്കെതിരെ കേരള അത്ലറ്റിക് അസോസിയേഷന്. സര്ക്കാരിന്റ നിരീക്ഷക എന്ന നിലയിലുളള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല, സെലക്ഷന് കമ്മിറ്റി മാനദണ്ഡം ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ല തുടങ്ങിയ ആരോപണങ്ങള് ഉന്നയിച്ച അസോസിയേഷന് മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതരുത് എന്നും പറഞ്ഞു. ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ഫെഡറേഷനെ ബോധ്യപ്പെടുത്തുമെന്നും അസോസിയേഷന് വ്യക്തമാക്കി.
 | 

മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് കരുതരുത്; പി.ടി.ഉഷക്കെതിരെ കേരള അത്ലറ്റിക് അസോസിയേഷന്‍

തിരുവനന്തപുരം: പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി.ഉഷക്കെതിരെ കേരള അത്‌ലറ്റിക് അസോസിയേഷന്‍. സര്‍ക്കാരിന്റ നിരീക്ഷക എന്ന നിലയിലുളള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല, സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡം ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച അസോസിയേഷന്‍  മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതരുത് എന്നും പറഞ്ഞു. ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ഫെഡറേഷനെ ബോധ്യപ്പെടുത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ലോക ചാംമ്പ്യന്‍ഷിപ്പിനുളള 24 അംഗ ടീമില്‍ പേരില്‍ 11 പേരും ഇന്റര്‍സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. സെലക്ഷന്‍ ലഭിച്ച ഉഷയുടെ ശിഷ്യയും ഇന്റര്‍സ്റ്റേറ്റ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണം. പിയു ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ബോധ്യപ്പെടുത്താന്‍ അത്ലറ്റിക് ഫെഡറേഷന് തുറന്ന കത്തയക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതാും സെക്രട്ടറി പിഐ ബാബു പറഞ്ഞു.