മെഡൽ സ്വീകരിക്കാതെ സരിതാ ദേവിയുടെ പ്രതിഷേധം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ബോക്സിംഗ് താരം സരിത ദേവി മെഡൽ സ്വീകരിക്കാതെ പ്രതിഷേധിച്ചു. വെങ്കല മെഡൽ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞ സരിത തന്റെ മെഡൽ കൊറിയൻ താരത്തിന് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
 | 

മെഡൽ സ്വീകരിക്കാതെ സരിതാ ദേവിയുടെ പ്രതിഷേധം
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ബോക്‌സിംഗ് താരം സരിതാ ദേവി മെഡൽ സ്വീകരിക്കാതെ പ്രതിഷേധിച്ചു. വെങ്കല മെഡൽ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞ സരിത തന്റെ മെഡൽ കൊറിയൻ താരത്തിന് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

57 കിലോ വിഭാഗത്തിൽ സെമിഫൈനലിൽ ദക്ഷിണ കൊറിയൻ താരം ജിന പാർക്കിനോട് സരിതാ ദേവി പരാജയപ്പെട്ടിരുന്നു. തുടർന്ന് മത്സരത്തിൽ റഫറിമാർ സരിതയ്‌ക്കെതിരെയാണ് വിധിയെഴുത്തിയതെന്ന് ആരോപിച്ച് ഇന്ത്യ അപ്പീൽ നൽകിയിരുന്നു. എന്നാൽ അപ്പീൽ ഇന്നലെ തള്ളുകയായിരുന്നു.