ചരിത്രമെഴുതി സൈന നെഹ്വാള്‍; ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിന് ശേഷം മെഡല്‍

ഏഷ്യന് ഗെയിംസില് ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റണ് സൂപ്പര് താരം സൈന നെഹ്വാള്. തായ്ലന്ഡിന്റെ ലോക നാലാം നമ്പര് താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്ക്ക് വീഴ്ത്തിയാണ് സൈന സെമിയില് പ്രവേശിച്ചു. സ്കോര്: 2118, 2116. 36 വര്ഷങ്ങള്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന് ഗെയിംസ് ബാഡ്മിന്റണ് വ്യക്തിഗത ഇനത്തില് മെഡല് സ്വന്തമാക്കുന്നത്. ലോക ഒന്നാം നമ്പര് താരമായ തായ്വാന്റെ തായ് സൂ യിങ്ങാണ് സെമിയില് സൈനയുടെ എതിരാളി.
 | 

ചരിത്രമെഴുതി സൈന നെഹ്വാള്‍; ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിന് ശേഷം മെഡല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്വാള്‍. തായ്ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈന സെമിയില്‍ പ്രവേശിച്ചു. സ്‌കോര്‍: 2118, 2116. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ സ്വന്തമാക്കുന്നത്. ലോക ഒന്നാം നമ്പര്‍ താരമായ തായ്വാന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.

മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും എതിരാളിക്ക് സൈന അവസരം നല്‍കിയിരുന്നില്ല. റാച്ചനോക് ഇന്റനോണ്‍ ആദ്യ സെറ്റില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സൈനയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ കീഴടങ്ങി, സ്‌കാേര്‍ 2118. രണ്ടാം സെറ്റില്‍ തികച്ചും ആധികാരികമായിരുന്നു സൈനയുടെ പ്രകടനം, സകോര്‍ 2116. സൈനയ്ക്ക് തായ് സൂ യിങിനെ കൂടി മറികടക്കാനായാല്‍ റാങ്കിംഗില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും കഴിയമെന്നാണ് സൂചന.

ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി ഇരട്ട വെള്ളി നേടാന്‍ ഇന്ത്യക്കായി. 1982ന് ശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 31 മെഡലുകളായി. വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൗന മുര്‍മുര്‍, മലയാളി താരം അനു രാഘവന്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.