മരുന്നടി വിവാദത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളും; ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സുബ്രതോ പാല്‍

മുന് ഇന്ത്യന് നായകനും ഗോള്കീപ്പറുമായ സുബ്രതോ പാല് നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മാര്ച്ച് പതിനെട്ടിന് ഇന്ത്യന് ടീമിന്റെ പരിശീലന ക്യാമ്പില് നാഷണല് ആന്റി ഡോപ്പിംഗ് ഏജന്സി (നാഡ) നടത്തിയ പരിശോധനയിലാണ് കണ്ടത്തല്. മ്യാന്മറിനെതിരെ എഎഫ്സി ഏഷ്യന് കപ്പും കംബോഡിയക്കെതിരായുള്ള സൗഹൃദമത്സരത്തിനുമുള്ള മുംബൈയിലെ പരിശീലന ക്യാമ്പില് വെച്ചായിരുന്നു പരിശോധന നടന്നത്.
 | 

 

മരുന്നടി വിവാദത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളും; ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സുബ്രതോ പാല്‍ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകനും ഗോള്‍കീപ്പറുമായ സുബ്രതോ പാല്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മാര്‍ച്ച് പതിനെട്ടിന് ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് കണ്ടത്തല്‍. മ്യാന്‍മറിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പും കംബോഡിയക്കെതിരായുള്ള സൗഹൃദമത്സരത്തിനുമുള്ള മുംബൈയിലെ പരിശീലന ക്യാമ്പില്‍ വെച്ചായിരുന്നു പരിശോധന നടന്നത്.

രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ടീം വിജയിക്കുകയും ചെയ്തിരുന്നു. ബി സാമ്പിള്‍ പരിശോധനക്ക് അപേക്ഷിക്കുകയോ അപ്പീല്‍ നല്‍കുകയോ മാത്രമാണ് പാലിന് മുന്നിലുള്ള മാര്‍ഗ്ഗങ്ങള്‍. ആ നടപടികളിലും പരാജയമാണ് ഫലമെങ്കില്‍ കടുത്ത നടപടികളാകും താരത്തിനെതിരെ നാഡ സ്വീകരിക്കുന്നത്.

ഇന്ത്യയുടെ മികച്ച ഗോള്‍കീപ്പറായി അറിയപ്പെടുന്ന സുബ്രതോ പാല്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേയും ഐ ലീഗില്‍ ഡിഎസ്‌കെ ശിവാജിയന്‍സിന്‍േയും ഗോള്‍ കീപ്പറാണ്. സുബ്രതോ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു.