ഏഷ്യന്‍ കപ്പിലെ നാണംകെട്ട തോല്‍വി; ഖത്തറിനോട് രാഷ്ട്രീയമായി പകരംവീട്ടാനൊരുങ്ങി യു.എ.ഇ

ഏഷ്യന് കപ്പ് സെമിഫൈനലില് ഖത്തറിനോട് നാണംകെട്ട തോല്വിയേറ്റു വാങ്ങിയതിന് പിന്നാലെ രാഷ്ട്രീയം കളിക്കാനൊരുങ്ങി യു.എ.ഇ. ടൂര്ണമെന്റിന് അയോഗ്യരായ കളിക്കാരെ ഇറക്കിയ ഖത്തറിനെ ഫൈനല് കളിക്കാന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആതിഥേയരായ യുഎഇ ഏഷ്യന് ഫുട്ബോള് ഫെഡറേഷനെ സമീപിച്ചിരിക്കുകയാണ്. ഖത്തറില് പൗരത്വമില്ലാത്ത കളിക്കാരെ ടീമിലുള്പ്പെടുത്തിയെന്നാണ് യു.എ.ഇയുടെ ആരോപണം.
 | 
ഏഷ്യന്‍ കപ്പിലെ നാണംകെട്ട തോല്‍വി; ഖത്തറിനോട് രാഷ്ട്രീയമായി പകരംവീട്ടാനൊരുങ്ങി യു.എ.ഇ

അബുദാബി: ഏഷ്യന്‍ കപ്പ് സെമിഫൈനലില്‍ ഖത്തറിനോട് നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ രാഷ്ട്രീയം കളിക്കാനൊരുങ്ങി യു.എ.ഇ. ടൂര്‍ണമെന്റിന് അയോഗ്യരായ കളിക്കാരെ ഇറക്കിയ ഖത്തറിനെ ഫൈനല്‍ കളിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആതിഥേയരായ യുഎഇ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചിരിക്കുകയാണ്. ഖത്തറില്‍ പൗരത്വമില്ലാത്ത കളിക്കാരെ ടീമിലുള്‍പ്പെടുത്തിയെന്നാണ് യു.എ.ഇയുടെ ആരോപണം.

സംഭവത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിന്റെ സൂപ്പര്‍ താരങ്ങളായ അല്‍മോസ് അലിയുടെയും ബസ്സാം അല്‍ റാവിയുടെയും പൗരത്വം സംബന്ധിച്ചാണ് യുഎഇ പരാതി നല്‍കിയിരിക്കുന്നത്. അല്‍മോസ് അലി സുഡാന്‍ വംശജനും ബസ്സാം ഇറാഖിയുമാണെന്നാണ് യു.എ.ഇയുടെ വാദം. പൗരത്വം ലഭിക്കാന്‍ മാത്രമുള്ള കാലഘട്ടം ഇവര്‍ ഖത്തറില്‍ താമസിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സെമിഫൈനലില്‍ ഖത്തറിനോടേറ്റ പരാജയത്തിന്റെ ക്ഷീണം യു.എ.ഇക്ക് ഇതുവരെ മാറിയിട്ടില്ല. മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ഖത്തറിന്റെ വിജയം. തീവ്രവാദ സംഘടനകളെ സഹായിക്കുന്നതായി ആരോപിച്ച് നേരത്തെ യു.എ.ഇ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ശീതയുദ്ധ സമയത്ത് ഉണ്ടായിരിക്കുന്ന പരാജയം യു.എ.ഇക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.