ധോനിക്ക് ‘പഠിക്കാന്‍’ നോക്കി ഋഷഭ് പന്ത്! എന്താണ് കാണിക്കുന്നതെന്ന് കോലി; വീഡിയോ

കുറ്റന് സ്കോര് അടിച്ചെടുത്തിട്ടും ഓസീസിനെതിരെ നിര്ണായക മത്സരത്തില് തോല്വി ഏറ്റുവാങ്ങേണ്ടി വന്ന ടീം ഇന്ത്യക്ക് ഇത്തവണ പഴിചാരാന് വേറെ കാരണങ്ങളൊന്നുമില്ല. ഫീല്ഡിംഗിലും ബൗളിംഗിലും കാണിച്ച അലംഭാവമാണ് അര്ഹിച്ച വിജയം തട്ടിപ്പറിച്ചത്. ഇക്കാര്യം നായകന് വിരാട് കോലി മത്സരത്തിന് ശേഷം നടന്ന വാര്ത്താ സമ്മേളനത്തില് സമ്മതിക്കുകയും ചെയ്തു. ഫീല്ഡിംഗിലും അലസത കാണിച്ചു, കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില് മത്സരത്തില് വിജയിക്കാമായിരുന്നുവെന്ന് കോലി പറഞ്ഞു.
 | 
ധോനിക്ക് ‘പഠിക്കാന്‍’ നോക്കി ഋഷഭ് പന്ത്! എന്താണ് കാണിക്കുന്നതെന്ന് കോലി; വീഡിയോ

മൊഹാലി: കുറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തിട്ടും ഓസീസിനെതിരെ നിര്‍ണായക മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ടീം ഇന്ത്യക്ക് ഇത്തവണ പഴിചാരാന്‍ വേറെ കാരണങ്ങളൊന്നുമില്ല. ഫീല്‍ഡിംഗിലും ബൗളിംഗിലും കാണിച്ച അലംഭാവമാണ് അര്‍ഹിച്ച വിജയം തട്ടിപ്പറിച്ചത്. ഇക്കാര്യം നായകന്‍ വിരാട് കോലി മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു. ഫീല്‍ഡിംഗിലും അലസത കാണിച്ചു, കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ വിജയിക്കാമായിരുന്നുവെന്ന് കോലി പറഞ്ഞു.

മത്സരത്തിന്റെ 44-ാം ഓവറില്‍ മറ്റൊരു രസകരമായ സംഭവത്തിന് കൂടി മൊഹാലിയിലെ കാണികള്‍ സാക്ഷിയായി. അതിവേഗത്തില്‍ സ്റ്റമ്പ് ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ഖ്യാതി സ്വന്തമായുള്ള വ്യക്തിയാണ് ധോനി. കാലിനുള്ളിലൂടെ സ്റ്റമ്പിലേക്ക് പന്തെറിഞ്ഞും ബാറ്റ്‌സ്മാനെ കബളിപ്പിച്ച് റണ്‍ ഔട്ടാക്കിയും ധോനി ആരാധകരെ കൈയ്യിലെടുക്കാറുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അത്തരത്തിലൊരു ശ്രമം നടത്തിയ ഋഷഭ് പന്താണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ധോനിയെപ്പോലെ സ്റ്റമ്പ് ചെയ്യാന്‍ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട പന്തിനോട് മൈതാനത്ത് വെച്ച് തന്നെ നായകന്‍ കോലി അതൃപ്തി പ്രകടിപ്പിച്ചു.

മത്സരത്തിന്റെ 44-ാം ഓവറില്‍ റണ്‍ഔട്ടിനുള്ള ഒരു സുവര്‍ണാവസരം ഋഷഭ് കളഞ്ഞു കുളിച്ചു. അലക്സ് കാരി സിംഗിളിനായി ശ്രമിച്ചപ്പോള്‍ ധോനിക്ക് സമാനമായ ഒരു ശ്രമം നടത്തി നോക്കിയ പന്ത് പക്ഷേ പരാജയപ്പെട്ടു. മാത്രമല്ല അലക്സ് കാരി സിംഗിളെടുക്കുകയും ചെയ്തു. എന്താണ് കാണിക്കുന്നതെന്ന് കോലി കൈയുയര്‍ത്തി ചോദിക്കുന്നുണ്ടായിരുന്നു. ഇതോടെ കാണികള്‍ ‘ധോനി, ധോനി’ എന്ന് ആരവം മുഴക്കുകയും ചെയ്തു. മത്സരത്തില്‍ രണ്ട് മികച്ച സ്റ്റമ്പിംഗ് അവസരങ്ങളും പന്ത് പാഴാക്കിയിരുന്നു.

വീഡിയോ കാണാം