ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ആരെന്ന് ചോദ്യത്തിന് ജൂനിയര്‍ വാട്‌സന്റെ മറുപടി ഇതായിരുന്നു! വീഡിയോ

ചോദ്യം മാറ്റിയ വാട്സന് രണ്ടാമതായി ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചു. ധോനിയെന്നായിരുന്നു വില്യമിന്റെ മറുപടി. ഒരുനിമിഷം പോലും ചിന്തിക്കാതെയാണ് ജൂനിയര് ഉത്തരം പറഞ്ഞത്.
 | 
ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ആരെന്ന് ചോദ്യത്തിന് ജൂനിയര്‍ വാട്‌സന്റെ മറുപടി ഇതായിരുന്നു! വീഡിയോ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സന്‍ തന്റെ മകനുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ജൂനിയര്‍ വാട്‌സന്‍ പിതാവുമായി അഭിമുഖത്തിലേര്‍പ്പെട്ടത്. മത്സരത്തില്‍ 96 റണ്‍സ് അടിച്ചു കൂട്ടിയ താരം ആരാധകരുടെ പിന്തുണ പിടിച്ചുപറ്റിയിരുന്നു.

വാട്സണ്‍ തന്റെ മകന്‍ വില്ല്യമിനോട് ഇഷ്ടപ്പെട്ട ക്രിക്കറ്ററെക്കുറിച്ച് അഭിമുഖത്തിനിടെ ചോദിച്ചു. എല്ലാ കുട്ടികളെപ്പോലെയും അച്ഛന്‍ തന്നെയായിരുന്നു വില്യമിന്റെ ഹീറോയും. അതുകൊണ്ട് വില്യം നിസംശയം വാട്‌സന്‍ തന്നെയാണ് പ്രിയതാരമെന്ന് വെളിപ്പെടുത്തി. അപ്പോള്‍ ചോദ്യം മാറ്റിയ വാട്‌സന്‍ രണ്ടാമതായി ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചു. ധോനിയെന്നായിരുന്നു വില്യമിന്റെ മറുപടി. ഒരുനിമിഷം പോലും ചിന്തിക്കാതെയാണ് ജൂനിയര്‍ ഉത്തരം പറഞ്ഞത്.

ധോനി വില്യമുമായി തമാശ പങ്കിടുന്ന വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കുട്ടികളുമായി വളരെയടുത്ത സൗഹൃദം സൂക്ഷിക്കുന്ന അപൂര്‍വ്വം ക്രിക്കറ്റര്‍ കൂടിയാണ് മഹേന്ദ്ര സിംഗ് ധോനി. സൗഹൃദം മാത്രമല്ല വില്യമിന്റെ ആരാധനാ പാത്രമായി ധോനി മാറാന്‍ കാരണമെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. വാട്‌സന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളുടെ പ്രിയതാരമാണ് ധോനിയെന്നും ആരാധകര്‍ അവകാശപ്പെടുന്നു.