ഗൊറില്ലാ 4 ഗ്ലാസ് വരുന്നു: കത്തികൊണ്ട് കുത്തിയാലും ഫോണിന്റെ ഡിസ്‌പ്ലേ പോറില്ല

പ്രധാനപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ഗ്ലാസുകളുടെ കാഠിന്യമുള്ള പതിപ്പായ ഗൊറില്ല ഗ്ലാസുമായി യുഎസ് ഗ്ലാസ് നിർമ്മാതാക്കളായ കോർണിംഗ് വരുന്നു. ഗൊറില്ല ഗ്ലാസ് 4 എന്നാണ് പുതിയ മെറ്റീരിയൽ അറിയപ്പെടുന്നത്.
 | 
ഗൊറില്ലാ 4 ഗ്ലാസ് വരുന്നു: കത്തികൊണ്ട് കുത്തിയാലും ഫോണിന്റെ ഡിസ്‌പ്ലേ പോറില്ല

 

പ്രധാനപ്പെട്ട സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന ഗ്ലാസുകളുടെ കാഠിന്യമുള്ള പതിപ്പായ ഗൊറില്ല ഗ്ലാസുമായി യുഎസ് ഗ്ലാസ് നിർമ്മാതാക്കളായ കോർണിംഗ് വരുന്നു.  ഗൊറില്ല ഗ്ലാസ് 4 എന്നാണ് പുതിയ മെറ്റീരിയൽ അറിയപ്പെടുന്നത്. ഇന്ന് മാർക്കറ്റിലുള്ള ഏത് കവർ ഗ്ലാസ് ഡിസൈനിനേക്കാളും രണ്ടിരട്ടി കട്ടി കൂടിയതാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

നിത്യവുമുണ്ടാകുന്ന സ്‌ക്രീൻ ബ്രേക്കേജിൽ നിന്നും സ്മാർട്ട് ഫോണുകളെ സംരക്ഷിക്കാൻ ഈ ഗ്ലാസിലൂടെ സാധിക്കുമെന്നും കോർണിംഗ് അവകാശപ്പെടുന്നു. ഗ്ലാസ്, സെറാമിക്‌സ്, അനുബന്ധ മെറ്റീരിയലുകൾ തുടങ്ങിയവ നിർമിക്കുന്നതിൽ സ്‌പെഷ്യലൈസ് ചെയ്ത കമ്പനിയാണ് കോർണിംഗ്.

കൂർത്ത മുനകൾ കൊണ്ടാലും പോറലുകൾ വരാത്തതാണ് ഗൊറില്ല ഗ്ലാസെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റായ ജെയിംസ് സ്റ്റെയിനർ പറയുന്നു. വീഴലും പൊട്ടലുമാണ് സ്മാർട്ട്‌ഫോണുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഗൊറില്ല ഗ്ലാസിലൂടെ അതിനെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെ തടയാൻ ഒരു മാർഗം ആവശ്യപ്പെട്ട് തങ്ങളുടെ കസ്റ്റമർമാർ സഹായം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.