വെള്ളമുപയോഗിച്ച് പ്രവർത്തിക്കുന്ന എമർജൻസി ഫഌഷ് ലൈറ്റുകൾ വരവായി

ബാറ്ററികൾക്കെല്ലാം പരിമിതമായ ആയുസ്സേയുള്ളൂവെന്നറിയാമല്ലോ..? അതിനാൽ നമ്മൾ ഉപയോഗിക്കുന്ന എമർജൻസി ലൈറ്റുകളെല്ലാം എപ്പോൾ വേണമെങ്കിലും പണിമുടക്കാം. അത്യാവശ്യ സന്ദർഭങ്ങളിൽ അവ ഉപയോഗരഹിതമാകുന്നത് പതിവാണ്. ആ വിഷമാവസ്ഥ പരിഹരിക്കാനുളള മാർഗവുമായാണ് ടൈനി എമർജൻസി ലൈറ്റുകളുമായി ഈട്ടൺ കമ്പനിയെത്തുന്നത്.
 | 

ഇതിലെ ബാറ്ററി തീരുകയാണെങ്കിൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുത്താൽ അത് മൂന്ന് ദിവസം അഥവാ 72 മണിക്കൂറുകൾ കൂടി പ്രവർത്തിക്കമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്ലാക്ക്ഔട്ട് ബഡ്ഡി എച്ച് 2 ഒ എന്നറിയപ്പെടുന്ന ഈ ഉപകരണത്തിൽ മഗ്നീഷ്യം ഓക്‌സൈഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നതോടെ കെമിക്കൽ റിയാക്ഷനുണ്ടാകുകയും ബാറ്ററി ചാർജ് ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിലെ മൂന്ന് എൽഇഡി ബൾബുകൾക്ക് ചൂടില്ലാത്തതിനാൽ മെഴുകുതിരിയേക്കാൾ സൗകര്യവുമേകുന്നു. ഇതിന്റെ ഹൗസിംഗ് പൂർണമായും വാട്ടർ പ്രൂഫുമാണ്.