നോക്കിയ ഓർമയാകുന്നു; ഇനി മൈക്രോസോഫ്റ്റ് ലൂമിയ

ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ബാക്കിയാക്കിക്കൊണ്ട് നോക്കിയ എന്ന ബ്രാൻഡ് നെയിം വിസ്മൃതിയിലേക്ക്. പ്രതിസന്ധിയിലായ നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയായിരുന്നു. ഇനി മുതൽ ഇറങ്ങുന്ന നോക്കിയ ഉൽപന്നങ്ങൾ മൈക്രോസോഫ്റ്റ് ലൂമിയ എന്ന ബ്രാൻഡ് നെയിമിലായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു.
 | 
നോക്കിയ ഓർമയാകുന്നു; ഇനി മൈക്രോസോഫ്റ്റ് ലൂമിയ

ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ബാക്കിയാക്കിക്കൊണ്ട് നോക്കിയ എന്ന ബ്രാൻഡ് നെയിം വിസ്മൃതിയിലേക്ക്. പ്രതിസന്ധിയിലായ നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയായിരുന്നു. ഇനി മുതൽ ഇറങ്ങുന്ന നോക്കിയ ഉൽപന്നങ്ങൾ മൈക്രോസോഫ്റ്റ് ലൂമിയ എന്ന ബ്രാൻഡ് നെയിമിലായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. നോക്കിയ ഫ്രാൻസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച ആദ്യ അറിയിപ്പുണ്ടായത്.

അതിന് ശേഷമാണ് മൈക്രോസോഫ്റ്റ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ടെക്‌നോളജി വെബ്‌സൈറ്റുകളോട് നടത്തിയത്. വെർജ് എന്ന ടെക്‌നോളജി സൈറ്റിനോടാണ് മൈക്രോസോഫ്റ്റ് ഇക്കാര്യ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രാൻസിൽ നടപ്പിലാക്കിയ ഈ റീബ്രാൻഡിംഗ് പ്രക്രിയ തുടർന്നുള്ള ആഴ്ചകളിൽ മറ്റുള്ള രാജ്യങ്ങളിലും പ്രാബല്യത്തിൽ വരുമെന്ന് വെർജ് റിപ്പോർട്ട് ചെയ്യുന്നു.

സ്മാർട്ട് ഫോണുകളിലെ നോക്കിയ യുഗത്തിന് മൈക്രോസോഫ്റ്റ് അന്ത്യം കുറിച്ചെങ്കിലും നോക്കിയ എന്ന കമ്പനി തീർത്തും ഇല്ലാതാകുന്നില്ല. മറ്റൊരു കമ്പനിയെന്ന നിലയിൽ ഇത് നെറ്റ് വർക്ക്‌സ്, മാപ്പിംഗ് സർവീസ്, ടെക്‌നോളജി ഡെവലപ്‌മെന്റ് ആൻഡ് ലൈസൻസ് തുടങ്ങിയ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.