റീചാർജ് ചെയ്യാവുന്ന ആദ്യത്തെ സോളാർ ബാറ്ററി വികസിപ്പിച്ചു

സോളാർ പാനൽ സൂര്യപ്രകാശം പിടിച്ചെടുക്കുമെന്നല്ലാവർക്കുമറിയാം. ബാറ്ററി എനർജി സ്റ്റോർ ചെയ്യുമെന്നും അറിയാം. ഇവ രണ്ടിന്റെയും പ്രവർത്തനം ഒരു ഡിവൈസിൽ സമന്വയിപ്പിച്ചാൽ എങ്ങിനെയിരിക്കും ? ഗവേഷകർ ഇപ്പോഴിത് പ്രയോഗിച്ച് വിജയിച്ചിരിക്കുന്നു. അതോടെ റീച്ചാർജ് ചെയ്യാവുന്ന ആദ്യത്തെ സോളാർ ബാറ്ററിയും യാഥാർത്ഥ്യമായി. തൽഫലമായി എനർജി റിന്യൂചെയ്യാനുള്ള ചെലവ് 25 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
 | 

ഒരു മെഷ് സോളാർ പാനലാണ് ഈ കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. വായുവിനെ ബാറ്ററിക്കകത്തേക്ക് കടത്തിവിടാൻ ഇത് വഴിയൊരുക്കുന്നു. സോളാർ പാനലിൽ നിന്നും ബാറ്ററിയുടെ ഇലക്ട്രോഡിലേക്ക് ഇലക്ട്രോണുകളുടെ ട്രാൻസ്ഫറിംഗിനും ഇത് വഴിയൊരുക്കുന്നു.

സോളാർ പാനൽ ഉപയോഗിച്ച് സൂര്യപ്രകാശം പിടിച്ചെടുക്കുകയും ഒരു ബാറ്ററി ഉപയോഗിച്ച് അത് സ്‌റ്റോർ ചെയ്യുകയുമാണ് ഇവിടെ ചെയ്യുന്നതെന്ന് യിയിംഗ് വു പറയുന്നു. യുഎസിലെ ഓഹിയോ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി ആൻഡ് ബയോകെമിസ്ട്രി പ്രൊഫസറാണ് അദ്ദേഹം. തങ്ങൾ മേൽപ്പറഞ്ഞ രണ്ട് ഫംക്ഷനുകളും ഒരു ഡിവൈസിലേക്ക് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലൂടെ സോളാർ ബാറ്ററികൾ ചാർജ് ചെയ്യാനുളള ചെലവ് കുറയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. സോളാർ എനർജിയുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് വളരെക്കാലമായി നിലനിൽക്കുന്ന ഒരു പ്രശ്‌നത്തിനാണിതിലൂടെ പരിഹാരമുണ്ടായിരിക്കുന്നത്.

സോളാർ സെല്ലിനും എക്‌സ്‌റ്റേണൽ ബാറ്ററിക്കുമിടയിൽ ഇലക്ട്രോണുകൾ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഇലക്ട്രിസിറ്റി നഷ്ടത്തെ കുറയ്ക്കാനും പുതിയ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി ഒരു സോളാർ സെല്ലിൽ നിന്നും പുറത്തേക്കെത്തുന്ന 80ശതമാനം ഇലക്ട്രോണുകളെ മാത്രമെ ഒരു ബാറ്ററിയിൽ ഉപയോഗിക്കാനാകുന്നുള്ളൂ. എന്നാൽ പുതിയ കണ്ടുപിടിത്തത്തോടെ 100 ശതമാനം ഇലക്ട്രോണുകളും സേവ് ചെയ്യാനാകും. ലൈറ്റ് ബാറ്ററിക്കകത്ത് വച്ച് തന്നെ ഇല്‌ക്ട്രോണുകളായി കൺവർട്ട് ചെയ്യാൻ സാധിക്കുന്നതിലൂടെയാണ് ഈ നേട്ടം പ്രാപ്യമായിരിക്കുന്നതെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു. നാച്വർ കമ്മ്യൂണിക്കേഷൻസ് എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.