പുതിയ ഫേസ്ബുക്ക് ഫോണിറക്കാൻ സാംസങ് തയ്യാറെടുക്കുന്നു

പുതിയ ഫോണിറക്കാൻ സാംസങും ഫേസ്ബുക്കും ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇതിന് മുമ്പ് ആദ്യ ഫേസ്ബുക്ക് ഫോൺ പുറത്തിറക്കിയത് എച്ച്.ടി.സിയായിരുന്നു. ഇരുകമ്പനികളുടെയും പുതിയ മൊബൈൽ കണ്ടന്റ് വികസിപ്പിക്കാൻ ധാരണയിലെത്തിയെന്നാണ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാർ ലീ ജേ യോങും ഇതുസംബന്ധിച്ച ചർച്ചകളിൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
 | 
പുതിയ ഫേസ്ബുക്ക് ഫോണിറക്കാൻ സാംസങ് തയ്യാറെടുക്കുന്നു

പുതിയ ഫോണിറക്കാൻ സാംസങും ഫേസ്ബുക്കും ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇതിന് മുമ്പ് ആദ്യ ഫേസ്ബുക്ക് ഫോൺ പുറത്തിറക്കിയത് എച്ച്.ടി.സിയായിരുന്നു. ഇരുകമ്പനികളുടെയും പുതിയ മൊബൈൽ കണ്ടന്റ് വികസിപ്പിക്കാൻ ധാരണയിലെത്തിയെന്നാണ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയർമാർ ലീ ജേ യോങും ഇതുസംബന്ധിച്ച ചർച്ചകളിൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

തെക്കൻ സിയോളിലെ സിയോച്ചോയിലുള്ള സാംസങിന്റെ മെയിൻ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സാംസങിന്റെ ഐ.ടി ആൻഡ് മൊബൈൽ കമ്മ്യൂണിക്കേഷൻ ബിസിനസ്സ് തലവനായ ജോംഗ് ക്യുൻ ഷിന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പുതിയ കരാറിലൂടെ രണ്ട് കമ്പനികൾക്കും നേട്ടമുണ്ടാകുമെന്നാണ് സൂചന.

ഗിയർ വിആർ വെർച്വൽ ഹെഡ്‌സെറ്റിന് വേണ്ടി ഫേസ്ബുക്കുമൊത്ത് സാംസങ് ഇപ്പോൾത്തന്നെ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. വെറുമൊരു ഫേസ്ബുക്ക് ഫോണിനു വേണ്ടി മാത്രമല്ല ഇവർ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കൂടുതൽ ഫേസ്ബുക്ക് സാംസങ് ഡിവൈസുകളിൽ പ്രീലോഡ് ചെയ്യാൻ ഇതിലൂടെ വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്.