ഭൂകമ്പത്തിനിരയായവരെ സഹായിക്കാൻ സോഷ്യൽ മീഡിയയും രംഗത്ത്

ഭൂകമ്പബാധിതരെ സഹായിക്കാൻ സമൂഹമാധ്യമങ്ങളും രംഗത്ത്. ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും സുരക്ഷാ ഉപകരണങ്ങളാണ് ദുരിത ബാധിതരെ സഹായിക്കാൻ രംഗത്തുളളത്.
 | 
ഭൂകമ്പത്തിനിരയായവരെ സഹായിക്കാൻ സോഷ്യൽ മീഡിയയും രംഗത്ത്

 

ന്യൂഡൽഹി: ഭൂകമ്പബാധിതരെ സഹായിക്കാൻ സമൂഹമാധ്യമങ്ങളും രംഗത്ത്. ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും സുരക്ഷാ ഉപകരണങ്ങളാണ് ദുരിത ബാധിതരെ സഹായിക്കാൻ രംഗത്തുളളത്. അപകടത്തിൽപെട്ട തങ്ങളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനും അവർ സുരക്ഷിതരാണെന്ന് മനസിലാക്കാനുമാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് സേഫ്റ്റി ചെക്കുമായി ഫേസ്ബുക്കെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണോയെന്നും അവർ എവിടെയാണെന്നും അറിയാൻ ഇതിലെ സേഫ് ബട്ടൻ അമർത്തിയാൽ മതിയെന്ന് ഫേസ്ബുക്ക് അധികൃതർ വ്യക്തമാക്കുന്നു. നിങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെ അറിയിക്കാൻ ഏറ്റവും ലളിതമായ മാർഗമാണിതെന്നും ഇവർ അവകാശപ്പെടുന്നു.  ഇന്ന് രാവിലെ മുതൽ ഈ സംവിധാനം ആക്ടിവേറ്റ് ചെയ്തു.

ദുരന്തത്തിലകപ്പെടുന്നവരെ ഇത്തരത്തിൽ ബന്ധുക്കളുമായി ബന്ധിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പം 2,000 ത്തിലേറെപ്പേരുടെ ജീവൻ എടുത്തു. അയ്യായിരത്തോളം പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയിൽ മരണസംഖ്യ 50 ആയി.