ചിലങ്ക: മലയാളത്തിന് പുതിയ കയ്യെഴുത്ത് ശൈലി ഫോണ്ട്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന് ഒരു പുതിയ ഫോണ്ടുകൂടി പിറക്കുന്നു. ചിലങ്ക എന്ന് പേരിട്ടിരിക്കുന്ന ഫോണ്ട് കയ്യെഴുത്ത് രീതിയിലുള്ളതാണ്. സന്തോഷ് തോട്ടിങ്ങൽ രൂപകൽപ്പന ചെയ്ത ഫോണ്ടിന്റെ ആൽഫാ വേർഷനാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇത്തരം സംരംഭങ്ങളിൽ താത്പര്യമുള്ളവർക്ക് ഉപയോഗിച്ച് നോക്കിയശേഷം ഫോണ്ടിനേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം. അത്തരം നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷം ഉടൻ തന്നെ ചിലങ്ക ഔദ്യോഗികമായി പുറത്തിറക്കും.
 | 

ചിലങ്ക: മലയാളത്തിന് പുതിയ കയ്യെഴുത്ത് ശൈലി ഫോണ്ട്

കൊച്ചി:
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന് ഒരു പുതിയ ഫോണ്ടുകൂടി പിറക്കുന്നു. ചിലങ്ക എന്ന് പേരിട്ടിരിക്കുന്ന ഫോണ്ട് കയ്യെഴുത്ത് രീതിയിലുള്ളതാണ്. സന്തോഷ് തോട്ടിങ്ങൽ രൂപകൽപ്പന ചെയ്ത ഫോണ്ടിന്റെ ആൽഫാ വേർഷനാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇത്തരം സംരംഭങ്ങളിൽ താത്പര്യമുള്ളവർക്ക് ഉപയോഗിച്ച് നോക്കിയശേഷം ഫോണ്ടിനേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം. അത്തരം നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷം ഉടൻ തന്നെ ചിലങ്ക ഔദ്യോഗികമായി പുറത്തിറക്കും.

ഫോണ്ടിന്റെ സാങ്കേതിക കാര്യങ്ങൾ നിർവ്വഹിച്ചത് സന്തോഷ് തോട്ടിങ്ങൽ, കാവ്യ മനോഹർ എന്നിവർ ചേർന്നാണ്. സ്വതന്ത്ര ലൈസൻസിലുള്ള ഫോണ്ടാണിത്. ഇതിന്റെ സോഴ്‌സ് കോഡും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ക്‌സ്‌കേപ്, ഫോണ്ട്‌ഫോർജ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ചിലങ്ക രൂപകൽപ്പന ചെയ്തത്.

വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള ഭാഷയിലുള്ള പുരോഗതിക്കും പ്രചരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ‘എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ’ എന്നതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം. ഒക്ടോബർ 2002 മുതൽ സംഘടന സജീവമാണ്. കമ്പ്യൂട്ടർ ഉപകരണങ്ങളിൽ മലയാള ഭാഷയുടെ ഭാവി നിശ്ചയിക്കുന്ന സർക്കാർ, സർക്കാരേതര സംഘടനകൾക്ക് ഉപദേശികളായും സർക്കാരിനോടും വ്യവസായ മേഖലയോടും ചേർന്നും ഈ സംഘടന പ്രവർത്തിക്കുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കു പുറമേ ഭാഷാവിദഗ്ദ്ധന്മാർ, പത്രപ്രവർത്തകർ, വിക്കിപീഡിയന്മാർ, എഴുത്തുകാർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

പുതിയ ഫോണ്ട് ഉപയോഗിച്ച് നോക്കുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.