ബി.ജെ.പി എം.എൽ.എക്ക് നേരെ വെടിയുതിർത്തു

ഷാദ്ര മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ജിതേന്ദർ സിങ് ഷുൻഡിയ്ക്ക് നേരെ അജ്ഞാതർ വെടിവെച്ചു. പരിക്കുകളൊന്നും കൂടാതെ അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ജിതേന്ദർ സിങിന്റെ വിവേക് വിഹാറിലെ വസതിക്ക് മുന്നിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ എം.എൽ.എ.യോട് സംസാരിച്ച ശേഷം അദ്ദേഹത്തിന് നേരെ വെടിവെക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീടിന് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 