ഫഹദ് നസ്രിയ വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല; മറ്റൊരു വീഡിയോ കൂടി

കേരളത്തിൽ സിനിമാ പ്രേമികൾ കാത്തിരുന്ന വിവാഹമായിരുന്നു ഫഹദ്-നസ്രിയ താര ജോടികളുടേത്. വിവാഹ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വലിയ പ്രചാരം നേടി. അപ്പോഴാണ് ആഘോഷങ്ങൾ അവസാനിക്കുന്നില്ല എന്ന മട്ടിൽ ഇരുവരുടേയും ആഹ്ലാദ നിമിഷങ്ങളടങ്ങിയ മറ്റൊരു വീഡിയോ പുറത്തിറങ്ങിയത്. മൈലാഞ്ചി കല്യാണം മുതൽ ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും വേണ്ടി മാത്രം ഒരുക്കിയ സ്വകാര്യ സത്കാരം വരെയുള്ള ചടങ്ങുകളും പുതിയ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 | 

കേരളത്തിൽ സിനിമാ പ്രേമികൾ കാത്തിരുന്ന വിവാഹമായിരുന്നു ഫഹദ്-നസ്രിയ താര ജോടികളുടേത്. വിവാഹ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വലിയ പ്രചാരം നേടി. അപ്പോഴാണ് ആഘോഷങ്ങൾ അവസാനിക്കുന്നില്ല എന്ന മട്ടിൽ ഇരുവരുടേയും ആഹ്ലാദ നിമിഷങ്ങളടങ്ങിയ മറ്റൊരു വീഡിയോ പുറത്തിറങ്ങിയത്. മൈലാഞ്ചി കല്യാണം മുതൽ ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും വേണ്ടി മാത്രം ഒരുക്കിയ സ്വകാര്യ സത്കാരം വരെയുള്ള ചടങ്ങുകളും പുതിയ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും ഫഹദിനെ കുഴപ്പിക്കുന്ന ചില ചോദ്യങ്ങളും ആഘോഷചടങ്ങിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് നസ്‌റിയയുടെ പാസ്‌പോർട്ട് നമ്പർ എത്രയെന്ന് അനിയൻ ഫർഹാൻ ചോദിപ്പോൾ സമയം പാഴാക്കാതെ ഫഹദ് അത് കൃത്യമായി പറഞ്ഞു. ഈ വീഡിയോ ഫഹദ് തന്നെ ഷെയർ ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഈ യൂട്യൂബ് വീഡിയോ രണ്ട് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.