അഴുക്കുചാലില്‍ അകപ്പെട്ട താറാവിന്‍ കുഞ്ഞുങ്ങളെ രക്ഷിച്ചത് താറാവിന്റെ ശബ്ദമുള്ള റിംഗ്‌ടോണ്‍ ഉപയോഗിച്ച്

അഴുക്കുചാലില് പെട്ട താറാവിന് കുഞ്ഞുങ്ങളെ രക്ഷിക്കാന് ഒന്നരമണിക്കൂറോളം കിണഞ്ഞ് ശ്രമിക്കേണ്ടി വന്നു ഈ അഗ്നിശമന സേനാംഗത്തിന്. ചാലിലൂടെ കയ്യെത്താത്ത ഇടത്തേക്ക് നീങ്ങിയ കുഞ്ഞുങ്ങളെ ആകര്ഷിക്കാന് കോഡി നെക്റ്റ എന്ന ഫയര് ഫൈറ്റര് സ്വന്തം മൊബൈല് ഫോണിലെ താറാവ് കരയുന്ന റിംഗ് ടോണ് ആണ് ഉപയോഗിച്ചത്.
 | 

അഴുക്കുചാലില്‍ അകപ്പെട്ട താറാവിന്‍ കുഞ്ഞുങ്ങളെ രക്ഷിച്ചത് താറാവിന്റെ ശബ്ദമുള്ള റിംഗ്‌ടോണ്‍ ഉപയോഗിച്ച്

ലൂസിയാന: അഴുക്കുചാലില്‍ പെട്ട താറാവിന്‍ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഒന്നരമണിക്കൂറോളം കിണഞ്ഞ് ശ്രമിക്കേണ്ടി വന്നു ഈ അഗ്നിശമന സേനാംഗത്തിന്. ചാലിലൂടെ കയ്യെത്താത്ത ഇടത്തേക്ക് നീങ്ങിയ കുഞ്ഞുങ്ങളെ ആകര്‍ഷിക്കാന്‍ കോഡി നെക്റ്റ എന്ന ഫയര്‍ ഫൈറ്റര്‍ സ്വന്തം മൊബൈല്‍ ഫോണിലെ താറാവ് കരയുന്ന റിംഗ് ടോണ്‍ ആണ് ഉപയോഗിച്ചത്.

ആറ് താറാവിന്‍ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ഇയാള്‍ രക്ഷപ്പെടുത്തി. ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന താറാവ് കുഞ്ഞുങ്ങളാണ് വീടിന് പിന്‍വശത്തുളള ചാലില്‍ വീണുപോയത്. ഇത് രണ്ടാം തവണയാണ് അഗ്നിശമന സേന താറാവിന്‍ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നത്. ഏപ്രില്‍ 19ന് ചിമ്മിനിയില്‍ കുടുങ്ങിയ താറാവിന്‍ കുഞ്ഞിനെ ഇവര്‍രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം സുഖമായിരിക്കുന്നു.

വീഡിയോ കാണാം