പോത്തിനൊപ്പം ഒരു സെൽഫി; പക്ഷേ ‘ഉദ്ദേശിച്ച’ കാര്യം നടന്നില്ല

പുല്ലുകൾക്കിടയിലൂടെ മേഞ്ഞ് നടന്ന പോത്തുകൾക്കിടയിൽ നിന്നും ഒത്ത ഒരെണ്ണത്തെ കണ്ടുപിടിച്ചു. പിന്നീട് പോത്ത് കാണാതെ മറഞ്ഞിരുന്ന് ഉന്നം വെച്ചു. അപ്പോഴാണ് മനസിൽ ലഡു പൊട്ടിയത്.
 | 
പോത്തിനൊപ്പം ഒരു സെൽഫി; പക്ഷേ ‘ഉദ്ദേശിച്ച’ കാര്യം നടന്നില്ല

 

പുല്ലുകൾക്കിടയിലൂടെ മേഞ്ഞ് നടന്ന പോത്തുകൾക്കിടയിൽ നിന്നും ഒത്ത ഒരെണ്ണത്തെ കണ്ടുപിടിച്ചു. പിന്നീട് പോത്ത് കാണാതെ മറഞ്ഞിരുന്ന് ഉന്നം വെച്ചു. അപ്പോഴാണ് മനസിൽ ലഡു പൊട്ടിയത്. പോത്തിനൊപ്പം വ്യത്യസ്തമായ ഒരു സെൽഫിയെടുക്കണം. പോക്കറ്റിൽ കിടന്ന സ്മാർട്‌ഫോൺ എടുത്ത് ക്യാമറ ഓൺ ചെയ്തു. സ്‌മൈൽ പ്ലീസ്…

ഫോട്ടോ എടുത്ത് കഴിഞ്ഞ് ഫോണിലേക്ക് നോക്കി. ‘കൊള്ളാം നന്നായിട്ടുണ്ട്.’ പുല്ലുകൾക്കിടയിൽ നിന്ന് പിന്നെയും പോത്തിനെ ഉന്നം വെച്ചു. എന്തോ ശബ്ദം കേട്ട് പോത്ത് ജീവനും കൊണ്ടോടി.

പ്രൊഫഷണൽ അമ്പെയ്ത്ത് വേട്ടക്കാരനായ കാമറോൺ ഹാനെസിന് പറ്റിയ ഒരമളിയാണിത്. പോത്തിനെ പിടിക്കാൻ വന്നിട്ട് സെൽഫി കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നു കാമറോണിന്.

കാമറോണിന്റെ സുഹൃത്തുക്കൾ പകർത്തി യൂട്യൂബിലിട്ട വീഡിയോ കാണാം.