എൽവിസ് പ്രെസ്‌ലിയുടെ ആരാധകനായ പക്ഷിയെ കാണാം

റോക്ക് ആന്റ് റോൾ രാജാവായ എൽവിസ് പ്രെസിലിയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. എന്നാൽ അടുത്തകാലത്താണ് തികച്ചും വ്യത്യസ്തനായ ഒരു ആരാധകനെ ലോകം തിരിച്ചറിഞ്ഞത്. കോക്കറ്റൂ എന്ന തത്തവർഗത്തിലുള്ള രണ്ട് പക്ഷികളാണ് വീഡിയോയിലെ താരം.
 | 

 

എൽവിസ് പ്രെസ്‌ലിയുടെ ആരാധകനായ പക്ഷിയെ കാണാം

റോക്ക് ആന്റ് റോൾ രാജാവായ എൽവിസ് പ്രെസിലിയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. എന്നാൽ അടുത്തകാലത്താണ് തികച്ചും വ്യത്യസ്തനായ ഒരു ആരാധകനെ ലോകം തിരിച്ചറിഞ്ഞത്. കോക്കറ്റൂ എന്ന തത്തവർഗത്തിലുള്ള രണ്ട് പക്ഷികളാണ് വീഡിയോയിലെ താരം. അവയുടെ ഉടമ, എൽവിസിന്റെ പ്രശസ്ത ഗാനം ‘ഡോണ്ട് ബി ക്രുവൽ’ എന്ന ഗാനം ഗിറ്റാറിൽ ഈണമിട്ട് പാടുമ്പോൾ ഇതിലൊരാൾ അതിനനുസരിച്ച് തലയാട്ടുകയും ചലിക്കുകയും ചെയ്യുന്ന അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാകുക.

കൂട്ടത്തിൽ കസേരയിലിരിക്കുന്ന മറ്റേ കക്ഷിക്ക് പക്ഷേ ഇതിലൊന്നും യാതൊരു താൽപര്യവുമില്ല. പോകെ പോകെ പാട്ട് ആസ്വദിച്ച് വൈലന്റാകുന്ന കൂട്ടുകാരനെ, ‘ വട്ടാണല്ല?’ എന്ന മുഖഭാവത്തിൽ നോക്കുന്നതും രസമാണ്. ഇടയ്ക്ക് കാല് നീട്ടി സ്വയം നിയന്ത്രിക്കൂ എന്ന തരത്തിലുള്ള ഉപദേശവും നൽകുന്നുണ്ട്.

വീഡിയോ കാണാം.