കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുന്നിൽ മലരെത്തി

പ്രേക്ഷകർ കാത്തിരുന്ന പ്രേമത്തിലെ മലരേ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചിത്രം തീയറ്ററിൽ എത്തിയതിന് ശേഷം മാത്രമായിരുന്നു ഗാനത്തിന്റെ ഓഡിയോ പുറത്തിറക്കിയത്.
 | 
കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുന്നിൽ മലരെത്തി

 

പ്രേക്ഷകർ കാത്തിരുന്ന പ്രേമത്തിലെ മലരേ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചിത്രം തീയറ്ററിൽ എത്തിയതിന് ശേഷം മാത്രമായിരുന്നു ഗാനത്തിന്റെ ഓഡിയോ പുറത്തിറക്കിയത്. അതിനു ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗാനത്തിന്റെ വീഡിയോ പ്രോക്ഷകർക്ക് മുന്നിലെത്തുന്നത്. നോമ്പു തുറന്നതിന് ശേഷം ഗാനം പുറത്തിറക്കുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വർമയുടെ വരികൾക്ക് രാജേഷ് മുരുഗേഷൻ ഈണം പകർന്നിരിക്കുന്നു.

ഗാനം കാണാം.