‘അച്ഛാദിൻ’ ആദ്യ ടീസർ

മമ്മൂട്ടി നായകനായ അച്ഛാദിൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ഛാദിൻ.
 | 

മമ്മൂട്ടി നായകനായ അച്ഛാദിൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ഛാദിൻ. ഉത്തരേന്ത്യക്കാരനായ ദുർഗാദാസ് എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഐഡിയയുടെ ഐ ആം ഫ്രം ഹരിയാന എന്ന പരസ്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസി ശർമ്മയാണ് അച്ഛാദിനിൽ മമ്മൂട്ടിയുടെ നായിക.

കിഷോർ, മണിയൻപിള്ള രാജു, രൺജി പണിക്കർ, കുഞ്ചൻ, പാഷാണം ഷാജി, അഞ്ജലി സനീഷ്, മോളി കണ്ണമാലി എന്നിവരാണ് മറ്റു താരങ്ങൾ. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഗാനരചന സന്തോഷ് വർമ്മ.

ടീസർ കാണാം