‘ഡബിൾ ബാരൽ’ ട്രെയിലറെത്തി

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കോമഡി ത്രില്ലർ ചിത്രം ഡബിൾ ബാരലിന്റെ ട്രെയിലറെത്തി. ആമേന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഡബിൾ ബാരലിൽ പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ൻ, വിജയ് ബാബു, ചെമ്പൻ വിനോദ്, സ്വാതി റെഡ്ഡി, ഇഷ ഷെർവാണി തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.
 | 

അടിയില്ല വെടിമാത്രം എന്നാണ് മലയാളത്തിലെ ഗ്യാംഗ്സ്റ്റർ സ്പൂഫ് സിനിമയായ ഡബിൾ ബാരലിന്റെ ടാഗ് ലൈൻ. ആഗസ്റ്റ് സിനിമയും ആമേൻ ഫിലിം മൊണാസ്ട്രിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് ഈണം. അഭിനന്ദൻ രാമാനുജനാണ് ക്യാമറ. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. ആഗസ്റ്റ് 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

ട്രെയിലർ കാണാം.