‘എന്ന് നിന്റെ മൊയ്തീൻ’ ട്രെയിലർ

പൃഥ്വിരാജും പാർവതി മേനോനും ജോഡികളായെത്തുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം കാഞ്ചനയുടെയും മൊയ്തീനിന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ്.
 | 

പൃഥ്വിരാജും പാർവതി മേനോനും ജോഡികളായെത്തുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രം കാഞ്ചനയുടെയും മൊയ്തീനിന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്‌കാരമാണ്.

ബാല, സായ്കുമാർ, ഇന്ദ്രൻസ്, ശശികുമാർ, സുധീഷ്, സുധീർ കരമന, ലെന, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജോമോൻ ടി ജോൺ ആണ് ക്യാമറ. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനും രമേഷ് നാരായണനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്റ്റബർ അവസാനം ചിത്രം തിയേറ്ററുകളിലെത്തും.

ട്രെയിലർ കാണാം.