കെ.എൽ 10 പത്തിന്റെ രണ്ടാമത്തെ ടീസറെത്തി

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ.എൽ 10 പത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ഗാനമേള ടീസർ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.
 | 

കെ.എൽ 10 പത്തിന്റെ രണ്ടാമത്തെ ടീസറെത്തി

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ.എൽ 10 പത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ‘ഗാനമേള ടീസർ’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. ആഷിഖ് അബുവിന്റെ സംവിധാന സഹായിയായിരുന്ന മുഹ്‌സിൻ പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹ്‌സിൻ സംവിധാനം ചെയ്യുന്ന ആദ്യം ചിത്രം കൂടിയാണിത്.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, നീരജ് മാധവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ലാൽ ജോസിന്റെ നിർമ്മാണ വിതരണ കമ്പിനിയായ എൽ.ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ‘വാപ്പിച്ചിയുടെ ചുള്ളൻ ചെക്കൻ’ എന്നു പേര് നൽകി ആദ്യമിറക്കിയ ടീസർ യൂട്യൂബിൽ വൈറലായിരുന്നു.