‘ഷമിതാബ്’ രണ്ടാം ട്രെയിലർ പുറത്തിറങ്ങി

അമിതാബ് ബച്ചനെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആർ.ബൽക്കി സംവിധാനം ചെയ്യുന്ന ഷമിതാബിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. ജനുവരി 7ന് ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. 1000 ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ച ഇളയരാജയെ ആദരിച്ച ചടങ്ങിലാണ് ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറക്കിയത്.
 | 

‘പാ’ എന്ന ചിത്രത്തിന് ശേഷം അമിതാബ് ബച്ചനെ നായകനാക്കി ബൽക്കിയൊരുക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ വ്യത്യസ്ത ഗെറ്റപ്പും പഞ്ച് ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

രാഞ്ച്‌നയുടെ വിജയത്തിനുശേഷം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമണ് ഷമിതാബ്. നാഷണൽ അവാർഡ് ജേതാക്കളായ ബിഗ്ബിയുടേയും ധനുഷിന്റേയും അഭിനയ മുഹൂർത്തങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കമലഹാസന്റെ ഇളയ മകൾ അക്ഷര ഹാസനാണ് ചിത്രത്തിനെ നായിക. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.