റോജിക്ക് വേണ്ടി മെഴുകുതിരി കത്തിച്ച് നാടിന്റെ പ്രതിഷേധം

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റോജി റോയിയുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാടിന്റെ പ്രതിഷേധ കൂട്ടായ്മ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്. കൊല്ലം ചിന്നക്കട മുതൽ ബീച്ച് റോഡ് വരെയാണ് വൈകിട്ട് മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയത്. മറ്റ് പല സ്ഥലങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മകൾ ഇത്തരം പ്രകടനങ്ങൾ നടത്തി.
 
കൊല്ലം:

റോജിയുടെ മരണത്തിന് പിന്നിലെ വസ്തുതകൾ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ വൻ പ്രതിഷേധ സമരങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

നീതി ലഭിക്കാതെ പിന്നോട്ടില്ല: റോജിയുടെ കുടുംബം

കിംസ് ആശുപത്രിയിലെ രണ്ടാംവർഷ ബിഎസ്.എസി നഴ്‌സിംഗ് വിദ്യാർഥിനിയായ റോജി റോയിയെ ആറാം തീയതിയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നേഴ്‌സിംഗ് കോളജ് പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെയാണ് ബന്ധുക്കൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. റോജിയുടെ മരണത്തിന് കാരണം പ്രിൻസിപ്പലാണെന്നും അവർ റോജിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ആശുപത്രി അധികൃതർക്കെതിരെ വൻ പ്രചരണമാണ് സോഷ്യൽമീഡിയ വഴി നടക്കുന്നത്.