സൈബര്‍ സഖാക്കളുടെ ആഹ്വാനം ഫലിച്ചു; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേജില്‍ മലയാളിപ്പൊങ്കാല

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില് പരിപാടിയില് പങ്കെടുക്കുന്നതില് നിന്ന് തടഞ്ഞ സംഭവത്തില് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില് മലയാളികളുടെ പ്രതിഷേധം ''മാന്യമായി'' അറിയിക്കാനുള്ള സൈബര് സഖാക്കളുടെ ആഹ്വാനം ഫലിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില് മലയാളികളുടെ പൊങ്കാല ആരംഭിച്ചു. ചൗഹാന്റെ ഓഫീഷ്യല് പേജിലെ പോസ്റ്റുകളുട കമന്റുകളായാണ് പ്രതിഷേധം ആഞ്ഞടിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി പൊങ്കാല തകര്ക്കുന്നു.
 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം ”മാന്യമായി” അറിയിക്കാനുള്ള സൈബര്‍ സഖാക്കളുടെ ആഹ്വാനം ഫലിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല ആരംഭിച്ചു. ചൗഹാന്റെ ഓഫീഷ്യല്‍ പേജിലെ പോസ്റ്റുകളുട കമന്റുകളായാണ് പ്രതിഷേധം ആഞ്ഞടിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി പൊങ്കാല തകര്‍ക്കുന്നു.

allowfullscreen

allowfullscreen

പണിയറിയില്ലെങ്കില്‍ കേരളത്തില്‍ വന്നാല്‍ പഠിപ്പിച്ചു തരാമെന്നും കേരളത്തിലേക്ക് വന്നാല്‍ ആതിഥ്യമര്യാദ എന്താണെന്ന് കാട്ടിത്തരാമെന്നുമൊക്കെയാണ് കമന്റുകളായി മലയാളികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടു കാര്യമില്ലെന്നും സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപ്പാല്‍ സംഭവത്തില്‍ പ്രതിഫലിച്ചതെന്നും പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തലശേരിയില്‍ സംഘര്‍ഷം നിലനിന്ന ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തി സുരക്ഷിതനായി തിരികെ പോയതെന്നും പിണറായി ഫേസ്ബുക്കില്‍ എഴുതി. ഇതു തന്നെയാണ് ചൗഹാന്റെ ഫേസ്ബുക്ക് പേജിലും പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും കുറിക്കുന്നത്.

allowfullscreen

allowfullscreen

സഖാക്കളുടെ പൊങ്കാലയ്ക്ക് പ്രതിരോധം തീര്‍ത്ത് ബിജെപി അനുഭാവികളും പേജിലുണ്ട്. കമന്റുകള്‍ക്ക് മറുപടി കമന്റുകളുമായി ഇവരും ചേരുന്നതോടെ തെറിക്കുത്തരം തെറിവിളിയായി ചില കമന്റുകളെങ്കിലും മാറുന്നുണ്ട്. ആര്‍എസ്എസ് പ്രതിഷേധം ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന ചടങ്ങില്‍നിന്ന് മധ്യപ്രദേശ് പോലീസ് അദ്ദേഹത്തെ വിലക്കിയത്. സംഭവത്തില്‍ കേരളത്തില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Also Read: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേജില്‍ പൊങ്കാലയ്ക്ക് ആഹ്വാനവുമായി സൈബര്‍ സഖാക്കള്‍