പത്ത് ലക്ഷം കാണികളുമായി യേലൗ

സിദ്ധാർഥ് മേനോനും ശ്രേയാ ഘോഷാലും മനോഹരമായി പാടിയ മെലഡി മൂവന്തി ചായും തീരം തേടി എന്ന ഗാനം യൂട്യൂബിൽ പത്ത്ലക്ഷം മാർക്ക് പിന്നിട്ടിരിക്കുകയാണ്
 | 

പത്ത് ലക്ഷം കാണികളുമായി യേലൗ
സിദ്ധാർഥ് മേനോനും ശ്രേയാ ഘോഷാലും മനോഹരമായി പാടിയ മെലഡി മൂവന്തി ചായും തീരം തേടി എന്ന ഗാനം യൂട്യൂബിൽ പത്ത്‌ലക്ഷം മാർക്ക് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് യേലൗ പുറത്തിറങ്ങിയ യേലൗവിൽ സിദ്ധാർഥ് മേനോൻ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ബിലു ടോം മാത്യുവും റോണി മാനുവൽ ജോസഫും ചേർന്നാണ് ആൽബം സംവിധാനം ചെയ്യ്തിരിക്കുന്നത്. അജിത്ത് മാത്യു ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് ഷൈൻ മാത്യുവാണ്.

തൈക്കുടം ബ്രിഡ്ജിന് വേണ്ടി പാടിക്കൊണ്ടാണ് ശ്രദ്ധേയനാവുന്ന സിദ്ധാർഥ് മേനോൻ നോർത്ത് 24 കാതം എന്ന സിനിമയിലൂടെയാണ് ചലചിത്ര പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നോർത്ത് 24 കാതം കൂടാതെ വേഗം, ബാംഗ്ലൂർ ഡേയ്‌സ്, ആക്ച്വലി തുടങ്ങിയ സിനിമകളിലും സിദ്ധാർഥ് പാടിയിട്ടുണ്ട്.